അടിമാലി∙ മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ച ഒരുക്കുകയാണ് അടിമാലി വെള്ളച്ചാട്ടം. കൊരങ്ങാട്ടി മലമുകളിൽനിന്ന് ഉദ്ഭവിച്ച് പാറക്കെട്ടുകളിലൂടെ വഴി പിരിഞ്ഞും ഒന്നായും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം അടിമാലി ടൗണിൽ നിന്നുള്ള മനം കവരും കാഴ്ചയാണ്. കടുത്ത വേനലിൽ നീരൊഴുക്കു കുറയുമെങ്കിലും 8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി∙ മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ച ഒരുക്കുകയാണ് അടിമാലി വെള്ളച്ചാട്ടം. കൊരങ്ങാട്ടി മലമുകളിൽനിന്ന് ഉദ്ഭവിച്ച് പാറക്കെട്ടുകളിലൂടെ വഴി പിരിഞ്ഞും ഒന്നായും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം അടിമാലി ടൗണിൽ നിന്നുള്ള മനം കവരും കാഴ്ചയാണ്. കടുത്ത വേനലിൽ നീരൊഴുക്കു കുറയുമെങ്കിലും 8 മാസത്തോളം വെള്ളച്ചാട്ടം ജല സമൃദ്ധമാണ്. കൊച്ചി– ധനുഷ്കോടി ദേശീയ പാതയോരം ചേർന്നുള്ള അടിമാലി പട്ടണത്തെ മുറിച്ചു കടന്നാണ് വെള്ളച്ചാട്ടം കിലോമീറ്റർ ദൂരത്തുള്ള ദേവിയാർ പുഴയുമായി ചേരുന്നത്.

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിന്റെ ഇടത്താവളമാണ് അടിമാലി. നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ കണ്ട് ആസ്വദിക്കുന്ന സഞ്ചാരികൾക്ക് അടിമാലി വെള്ളച്ചാട്ടവും മനം മനം കവരുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ടൗണിൽ എത്തുന്ന സഞ്ചാരികളിൽ പലരും അടുത്തെത്തി വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തുന്നുണ്ട്.

ADVERTISEMENT

സാഹസിക യാത്ര ഇഷ്ടപ്പെടുന്ന യുവാക്കളും മറ്റും ഇതുവഴി കൊരങ്ങാട്ടിയിലെത്തി കാഴ്ചകൾ കണ്ടാസ്വദിക്കുന്നതും വർധിച്ചു വരികയാണ്. ഇവിടെനിന്ന് എളുപ്പത്തിൽ മാങ്കുളം, ആനക്കുളം എന്നിവിടങ്ങളിൽ എത്തിച്ചേരാൻ കഴിയും. കാട്ടാനകളെ നേരിൽ കാണാൻ കഴിയുന്ന ആനക്കുളത്തെ കാഴ്ചകൾ കണ്ട് ലക്ഷ്മി വഴി മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചു വരികയാണ്.