നെടുങ്കണ്ടം ∙ പശ്ചിമഘട്ട മഴക്കാടുകളിൽ അപൂർവമായി കാണപ്പെടുന്ന മലബാർ പറക്കും തവളയെ നെടുങ്കണ്ടത്ത് കണ്ടെത്തി. ഇളിത്തേമ്പൻ തവള, പച്ചത്തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മലബാർ പറക്കും തവളയുടെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്. താന്നിമൂട് സ്വദേശി രാധാകൃഷ്ണൻ നായരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ പശ്ചിമഘട്ട മഴക്കാടുകളിൽ അപൂർവമായി കാണപ്പെടുന്ന മലബാർ പറക്കും തവളയെ നെടുങ്കണ്ടത്ത് കണ്ടെത്തി. ഇളിത്തേമ്പൻ തവള, പച്ചത്തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മലബാർ പറക്കും തവളയുടെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്. താന്നിമൂട് സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് അപൂർവ അതിഥി വിരുന്നെത്തിയത്. മഴക്കാടുകളിലെ മരങ്ങളിൽ നിന്ന് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 15 മീറ്റർ ദൂരം വരെ ഇവർ ഇത്തരത്തിൽ വായുവിലൂടെ തെന്നി നീങ്ങും. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ച് നിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. ശരീരത്തിലെ പാട വിടർത്തി കൈകാലുകൾ നീട്ടിയാണ് ഇത് സാധ്യമാവുന്നത്. പൊതുവേ പകൽസമയം ഉറങ്ങുകയും രാത്രി ഇര തേടുകയുമാണ് ഇവയുടെ രീതി. അപൂർവ ഇനം തവളയെ കാണാനും ചിത്രങ്ങൾ പകർത്താനും ഒട്ടേറെപ്പേരാണ് രാധാകൃഷ്ണന്റെ വീട്ടിൽ എത്തിയത്.