മുട്ടം∙ പോളിടെക്നിക് കോളജ് ഗ്രൗണ്ട് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രൗണ്ട് നവീകരണം നടത്താൻ നടപടിയായെങ്കിലും 1000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു കെട്ടിടം നിർമിച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. കെട്ടിടം നിർമിക്കുന്നതിനും മറ്റൊരു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടം∙ പോളിടെക്നിക് കോളജ് ഗ്രൗണ്ട് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രൗണ്ട് നവീകരണം നടത്താൻ നടപടിയായെങ്കിലും 1000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു കെട്ടിടം നിർമിച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. കെട്ടിടം നിർമിക്കുന്നതിനും മറ്റൊരു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് പണം ചെലവഴിച്ചത്. എന്നാൽ ഈ കെട്ടിടങ്ങൾ രണ്ടും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഗ്രൗണ്ടി‍ൽ 10 അടിയോളം ഉയരത്തിൽ കാട് വളർന്നു നിൽക്കുകയാണ്. തൊള്ളായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന കോളജിലെ ഗ്രൗണ്ടാണ് കാടുകയറിക്കിടക്കുന്നത്.തൊടുപുഴ എംഎൽഎ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ ഈ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ആക്കാൻ ശ്രമം നടത്തിയെങ്കിലും പോളിടെക്നിക് അധികൃതർ അനുകൂല നടപടി സ്വീകരിച്ചില്ലെന്ന് പറയുന്നു. 

സ്‌പോർട്സ് കൗൺസിലും ഗ്രൗണ്ട് നവീകരിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനും പോളിടെക്നിക് അധികാരികൾ അനുമതി നൽകിയില്ല. ഗ്രൗണ്ട് വേണ്ട വിധം സംരക്ഷിക്കാൻ പോളിടെക്നിക് അധികൃതർക്ക് തയാറാകുന്നില്ല. ത്രിതല പഞ്ചായത്തു തലത്തിലും സർക്കാർ തലത്തിലും കായിക മത്സരങ്ങൾ നടത്താൻ ഗ്രൗണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് 3 ഏക്കറോളം ഭൂമിയിൽ വിശാലമായ ഗ്രൗണ്ട് കാടുകയറി നശിക്കുന്നത്. കായിക മത്സരങ്ങൾ നടത്തണമെങ്കിൽ കാടുകൾ വെട്ടിനീക്കാൻ ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ട അവസ്ഥയാണ്. കാടുകൾ വെട്ടിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ഗ്രൗണ്ട് ഉപയോഗപ്രദമാക്കണമെന്നാണ് കായിക     പ്രേമികളുടെ ആവശ്യം.