കട്ടപ്പന∙ കാഴ്ചക്കാരിൽ ആകാംക്ഷയും ആവേശവും നിറച്ച് ഗ്രേറ്റ് ഇന്ത്യൻ സർക്കസ്. 16 കലാകാരൻമാർ ചേർന്ന് അവതരിപ്പിക്കുന്ന ഫ്ലയിങ് ട്രപ്പീസാണ് സർക്കസിന്റെ മുഖ്യ ആകർഷണം.60 അടി ഉയരത്തിൽ വരെയാണ് ഈ കലാകാരൻമാരുടെ പ്രകടനം. അന്തരീക്ഷത്തിൽ മൂന്നുതവണ വരെ മലക്കം മറിഞ്ഞുള്ള വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ അഭ്യാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന∙ കാഴ്ചക്കാരിൽ ആകാംക്ഷയും ആവേശവും നിറച്ച് ഗ്രേറ്റ് ഇന്ത്യൻ സർക്കസ്. 16 കലാകാരൻമാർ ചേർന്ന് അവതരിപ്പിക്കുന്ന ഫ്ലയിങ് ട്രപ്പീസാണ് സർക്കസിന്റെ മുഖ്യ ആകർഷണം. 60 അടി ഉയരത്തിൽ വരെയാണ് ഈ കലാകാരൻമാരുടെ പ്രകടനം. അന്തരീക്ഷത്തിൽ മൂന്നുതവണ വരെ മലക്കം മറിഞ്ഞുള്ള വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ അഭ്യാസ പ്രകടനങ്ങൾ ശ്വാസമടക്കിയാണ് കാണികൾ വീക്ഷിക്കുന്നത്. മണിപ്പുർ സ്വദേശി അമർ ആണ് ഇതിനു നേതൃത്വം നൽകുന്നത്.

ഇടുക്കിക്കവല ബൈപാസ് റോഡിൽ ഓസാനം സ്‌കൂളിനു സമീപത്തെ ഭവന നിർമാണ ബോർഡിന്റെ സ്ഥലത്തു നടക്കുന്ന സർക്കസിൽ ഉച്ചയ്ക്ക് ഒന്നിനും നാലിനും ഏഴിനുമാണ് പ്രദർശനം. 21ന് സമാപിക്കും. കത്തികൾക്കു മുകളിൽ കിടന്നുകൊണ്ടുള്ള നൈഫ് ബാലൻസിങ്, മരണക്കിണർ, ഫയർ ഡാൻസ്, സ്‌കൈവാക്ക്, സ്പ്രിങ് നെറ്റ്, ഗ്ലോബൽ റൈഡിങ് എന്നിവയും ശ്രദ്ധേയമാണ്. കുതിര, ഒട്ടകം, നായ എന്നിവയെ അണിനിരത്തിയുള്ള      ഇനങ്ങളും വ്യത്യസ്തമാണ്.

ADVERTISEMENT

60 കലാകാരൻമാരാണ് സർക്കസിൽ അണിനിരക്കുന്നത്. മണിപ്പുർ, നേപ്പാൾ, അസം, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് സർക്കസിലുള്ളത്. തലശ്ശേരി സ്വദേശിയായ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ഇന്ത്യൻ സർക്കസ് മൂന്നര പതിറ്റാണ്ടിനിടെ രാജ്യത്താകെ ചുറ്റിസഞ്ചരിച്ചശേഷമാണ് കട്ടപ്പനയിൽ എത്തിയിരിക്കുന്നത്.