നെടുങ്കണ്ടം ∙ പൊന്നാംകാണി ശുദ്ധജല പദ്ധതി മുടങ്ങിയതോടെ നാൽപതോളം കുടുംബങ്ങൾ ദുരിതത്തിൽ. 2018-19 സാമ്പത്തിക വർഷം ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊന്നാംകാണി ശുദ്ധജല പദ്ധതി ആരംഭിച്ചത്.78 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ പദ്ധതി പക്ഷേ, ഏതാനും വർഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. പദ്ധതിയിൽ നൂറ്റൻപതോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ പൊന്നാംകാണി ശുദ്ധജല പദ്ധതി മുടങ്ങിയതോടെ നാൽപതോളം കുടുംബങ്ങൾ ദുരിതത്തിൽ. 2018-19 സാമ്പത്തിക വർഷം ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊന്നാംകാണി ശുദ്ധജല പദ്ധതി ആരംഭിച്ചത്.78 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ പദ്ധതി പക്ഷേ, ഏതാനും വർഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. പദ്ധതിയിൽ നൂറ്റൻപതോളം ഗുണഭോക്തൃ കുടുംബങ്ങൾ ഉണ്ടെങ്കിലും ഇതിൽ കുഴൽക്കിണറുകളോ മറ്റ് ശുദ്ധജല സ്രോതസ്സുകളോ ഇല്ലാത്ത നാൽപതോളം കുടുംബങ്ങളാണു വേനൽക്കാലത്ത് ദുരിതമനുഭവിക്കുന്നത്. വേനൽ കടുക്കുന്നതോടെ പഞ്ചായത്ത്‌ വിതരണം ചെയ്യുന്ന ശുദ്ധജലം മാത്രമാണ് ഇവരുടെ ആശ്രയം.

പൊന്നാംകാണി ശുദ്ധജല പദ്ധതിയുടെ ഭാഗമായ കുഴൽക്കിണറിൽ ശുദ്ധജലം സുലഭമാണെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. അടുത്തിടെ ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കിയ മുണ്ടിയെരുമ-കോമ്പയാർ-ഉടുമ്പൻചോല റോഡ് നിർമാണത്തിനിടെ പദ്ധതിയുടെ ജല വിതരണ പൈപ്പുകൾ നശിപ്പിക്കപ്പെട്ടെന്നും പരാതി നൽകിയിട്ടും പഞ്ചായത്ത് അധികൃതർ ഇടപെട്ടില്ലെന്നും ഇവർ പറയുന്നു. ഇതോടെ ജലവിതരണം പൂർണമായി മുടങ്ങി. അതേസമയം പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഗുണഭോക്തൃ കമ്മിറ്റി വർഷങ്ങളായുള്ള വൈദ്യുതി ബിൽ പോലും ഒടുക്കിയിട്ടില്ലെന്നും ഗുണഭോക്താക്കൾ തമ്മിൽ സഹകരണമില്ലാത്തതാണു മുടങ്ങാൻ കാരണമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.