കട്ടപ്പന ∙ നഗരസഭാ മേഖലയിലും പരിസര പഞ്ചായത്തുകളിലും ഉപയോഗിക്കാനായി തമിഴ്നാട്ടിലെ കമ്പത്തു നിന്ന് ഉപയോഗശൂന്യമായ ഇറച്ചി വ്യാപകമായി കടത്തിക്കൊണ്ടു വന്നു വിൽപന നടത്തുന്നതായി ആരോപണം. ഇറച്ചി ചേറ്റുകുഴി, ആമയാർ, വണ്ടൻമേട് എന്നിവിടങ്ങളിൽ എത്തിച്ച് തരം തിരിച്ച ശേഷം നഗരസഭാ മേഖലയിലെ ചില കടകളിലും വണ്ടൻമേട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ നഗരസഭാ മേഖലയിലും പരിസര പഞ്ചായത്തുകളിലും ഉപയോഗിക്കാനായി തമിഴ്നാട്ടിലെ കമ്പത്തു നിന്ന് ഉപയോഗശൂന്യമായ ഇറച്ചി വ്യാപകമായി കടത്തിക്കൊണ്ടു വന്നു വിൽപന നടത്തുന്നതായി ആരോപണം. ഇറച്ചി ചേറ്റുകുഴി, ആമയാർ, വണ്ടൻമേട് എന്നിവിടങ്ങളിൽ എത്തിച്ച് തരം തിരിച്ച ശേഷം നഗരസഭാ മേഖലയിലെ ചില കടകളിലും വണ്ടൻമേട്, പാമ്പാടുംപാറ, കാഞ്ചിയാർ, ഇരട്ടയാർ എന്നീ പ്രദേശങ്ങളിൽ ഉൾപ്പെടെ പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിലും വിൽക്കുകയാണെന്ന് നഗരസഭാ കൗൺസിലർ പ്രശാന്ത് രാജു ആരോപിച്ചു.

കടത്തിക്കൊണ്ടു വരുന്ന വാഹനത്തിന്റെ നമ്പർ സഹിതം വ്യക്തമാക്കി ആരോഗ്യമന്ത്രി, ഫുഡ് ആൻഡ് സേഫ്റ്റി കമ്മിഷണർ, കലക്ടർ എന്നിവർക്ക് ഉൾപ്പെടെ മാർച്ചിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ല. നഗരത്തിലെ ചില സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിൾ ശേഖരിച്ചിരുന്നെങ്കിലും ഫലം പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

നഗരസഭയുടെ ഉടമസ്ഥതയിൽ പുളിയൻ മലയിലുള്ള സ്ലോട്ടർ ഹൗസിൽ നിന്നുള്ള മാടുകളുടെ ഇറച്ചി മാത്രമേ പൊതു മാർക്കറ്റിലൂടെ വിൽക്കാവു എന്ന കൗൺസിൽ തീരുമാനം ഉണ്ടെങ്കിലും അത് അട്ടിമറിക്കാൻ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ട്-പ്രശാന്ത് രാജു ആരോപിച്ചു.

English Summary:

Public Health at Stake: Illegal Trade of Unfit Meat Uncovered in Kattappana