ഉടുമ്പഞ്ചോലയിലെ പര്യടനം പൂർത്തിയാക്കി ഡീൻ കുര്യാക്കോസ് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയായി. ഉടുമ്പൻചോല, ശാന്തൻപാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നീ പഞ്ചായത്തുകളിലൂടെയായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ ഇന്നലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടുമ്പഞ്ചോലയിലെ പര്യടനം പൂർത്തിയാക്കി ഡീൻ കുര്യാക്കോസ്
യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയായി. ഉടുമ്പൻചോല, ശാന്തൻപാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നീ പഞ്ചായത്തുകളിലൂടെയായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ ഇന്നലത്തെ പ്രചാരണം. രാവിലെ തിങ്കൾക്കാട് നിന്നു കെപിസിസി സെക്രട്ടറി തോമസ് രാജൻ പ്രചാരണം ഉദ്ഘാടനം ചെയ്തു.

കുത്തുങ്കൽ, പഴയവിടുതി, പന്നിയാർകുട്ടി, മുല്ലക്കാനം, രാജാക്കാട്, മുക്കുടിൽ, ഒട്ടാത്തി, മാങ്ങാത്തൊട്ടി, എൻആർ സിറ്റി, കജനാപ്പാറ, രാജകുമാരി നോർത്ത്, സൗത്ത് എന്നീ പ്രദേശങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി ജനങ്ങളുടെ പിന്തുണ തേടി. ഉച്ചയ്ക്ക് ശേഷം ആവണക്കുംചാൽ, കുളപ്പാറച്ചാൽ, കുരുവിളാ സിറ്റി, എസ്റ്റേറ്റ് പൂപ്പാറ, പൂപ്പാറ, തോണ്ടിമല, ആനയിറങ്കൽ, ശാന്തൻപാറ, ചേരിയാർ, പള്ളിക്കുന്ന്, സേനാപതി, വട്ടപ്പാറ, തലയൻ കാവ്, ചെമ്മണ്ണാർ, ഉടുമ്പൻചോല, മണത്തോട്, കല്ലുപാലം, പാറത്തോട് എന്നിവിടങ്ങളിൽ എത്തി. വൈകിട്ട് മാവടിയിൽ മുൻ ഡിസിസി പ്രസിഡന്റ്‌ റോയി കെ.പൗലോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് ഇന്ന് കോതമംഗലം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.

എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് കരുണാപുരത്ത് വിദ്യാർഥികൾ നൽകിയ സ്വീകരണം
ADVERTISEMENT

ഉടുമ്പഞ്ചോലയിൽ ജോയ്സിന്റെ പര്യടനം 
ഇന്നലെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് പര്യടനം നടത്തി. കോമ്പയാറിൽ നിന്ന് ആരംഭിച്ച പര്യടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പകണ്ടം, വെസ്റ്റ്പാറ, ബാലൻപിള്ള സിറ്റി, കരുണാപുരം, കമ്പംമെട്ട്, കുഴിത്തൊളു, ചേറ്റുവഴി, നെറ്റിത്തൊഴു, പുറ്റടി, കടശ്ശികടവ്, ശാസ്തനട, മാലി, അന്യാർതൊളു, കൂട്ടാർ, ബാലഗ്രാം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തൂക്കുപാലത്ത് സമാപിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ന് ഇടുക്കി അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും. 

എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ നെടുങ്കണ്ടത്ത് വോട്ട് അഭ്യർഥിക്കുന്നു

സാമുദായിക നേതാക്കളെ കണ്ട് സംഗീത
ഇരട്ടയാർ, നെടുങ്കണ്ടം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലായിരുന്നു ഇന്നലെ എ​ൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ പര്യടനം നടത്തിയത്. രാവിലെ മുതൽ മത സാമുദായിക നേതാക്കന്മാരെ നേരിൽക്കണ്ട് പിന്തുണ അഭ്യർഥിക്കുകയും എൻഡിഎ മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ന് കോതമംഗലം മണ്ഡലത്തിലെ പര്യടനം രാവിലെ 8.30ന് കോതമംഗലത്തു നിന്നാരംഭിക്കും.