കോതമംഗലത്ത് ഡീനിന്റെ പര്യടനം യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ പര്യടന പരിപാടി ഇന്നലെ മുൻമന്ത്രി ടി.യു.കുരുവിള കോതമംഗലത്ത് ഉദ്ഘാടനം ചെയ്തു. ‘കാട്ടാന നാട്ടിൽ ഇറങ്ങിയാൽ ഞങ്ങൾ എന്ത് കാട്ടാനാ’ എന്ന സമീപനമാണ് എൽഡിഎഫ് സർക്കാരിന്റേതെന്ന് ടി.യു.കുരുവിളയുടെ പരിഹസിച്ചു. ജനങ്ങളോട് വിധേയത്വമില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലത്ത് ഡീനിന്റെ പര്യടനം
യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ പര്യടന പരിപാടി ഇന്നലെ മുൻമന്ത്രി ടി.യു.കുരുവിള കോതമംഗലത്ത് ഉദ്ഘാടനം ചെയ്തു. ‘കാട്ടാന നാട്ടിൽ ഇറങ്ങിയാൽ ഞങ്ങൾ എന്ത് കാട്ടാനാ’ എന്ന സമീപനമാണ് എൽഡിഎഫ് സർക്കാരിന്റേതെന്ന് ടി.യു.കുരുവിളയുടെ പരിഹസിച്ചു.  

എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനു തടിയമ്പാട് നൽകിയ സ്വീകരണം.

ജനങ്ങളോട് വിധേയത്വമില്ലാത്ത മന്ത്രിയാണ് വനം വകുപ്പ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.കോര അധ്യക്ഷത വഹിച്ചു. കോതമംഗലം മണ്ഡലത്തിലെ അവസാനവട്ട പര്യടനവും സ്ഥാനാർഥി പൂർത്തിയാക്കി. കോട്ടപ്പടി, ചെറുവട്ടൂർ, നെല്ലിക്കുഴി, കോതമംഗലം, വാരപ്പെട്ടി, പല്ലാരിമംഗലം എന്നീ മണ്ഡലങ്ങളിലാണ് പ്രചാരണം നടത്തിയത്. ഡീൻ കുര്യാക്കോസ് ഇന്ന് ഇടുക്കി മണ്ഡലത്തിൽ പര്യടനം നടത്തും. 

എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ കോതമംഗലത്ത് നടത്തിയ പര്യടനം.
ADVERTISEMENT

ജന്മനാട്ടിൽ ജോയ്സ് ജോർജ്
എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ജന്മനാടായ വാഴത്തോപ്പിൽ ഇന്നലെ പര്യടനം നടത്തി. രാവിലെ 7നു മേപ്പാറയിൽനിന്നു തുടങ്ങിയ പര്യടനം കോഴിമല, സ്വരാജ്, ലബ്ബക്കട, കാഞ്ചിയാർ, പള്ളിക്കവല, കാക്കാട്ടുകട, ഇരുപതേക്കർ, വള്ളക്കടവ്, കുന്തളംപാറ, സാഗര, പുളിയൻമല, കൊച്ചുതോവാള, വെള്ളയാംകുടി, നിർമലാസിറ്റി, വാഴവര, എട്ടാംമൈൽ, കട്ടിങ്, നാരകക്കാനം, പാണ്ടിപ്പാറ, മരിയാപുരം, ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിൽ പര്യടനം നടത്തി തങ്കമണിയിൽ സമാപിച്ചു. സമാപന സമ്മേളനം മുൻ എംഎൽഎ പി.പി.സുലൈമാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു. ഇന്ന് കോതമംഗലം മണ്ഡലത്തിൽ പര്യടനം നടത്തും. 

വാഗ്ദാനങ്ങളുമായി സംഗീത വിശ്വനാഥൻ
എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ കോതമംഗലം ഇളമ്പ്രയിൽ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. കേന്ദ്ര റോഡ് പദ്ധതിയിൽപെടുത്തി കോതമംഗലം - കാക്കനാട് ഹൈവേ പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലൂടെ കടന്നുപോകുന്ന ശബരി റെയിൽപാത അടിയന്തരമായി പൂർത്തീകരിക്കും പഴയ മൂന്നാർ റോഡ് വികസിപ്പിക്കും. മലയോര മേഖലയിലാകെ ആശങ്ക പരത്തുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുമെന്നും സ്ഥാനാ‍ർഥി പറഞ്ഞു.