ഉപ്പുതറ∙ പാലം നന്നാക്കാൻ നടപടിയെടുക്കാത്തതിനെതിരെ വോട്ട് ബഹിഷ്‌കരിച്ച് റോഡരികിൽ കഞ്ഞിവച്ച് പ്രതിഷേധിച്ച് ഏലപ്പാറ പഞ്ചായത്തിലെ കൊച്ചുകരുന്തരുവി പുല്ലാട്ടുപടി നിവാസികൾ. പാലം പൂർണമായി തകർന്നിട്ട് 3 വർഷമാകാറായിട്ടും പുതുക്കിപ്പണിയാൻ നടപടിയെടുക്കാത്തതിനാൽ ‘ഞങ്ങൾ എന്തിന് വോട്ടു ചെയ്യണം’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പുതറ∙ പാലം നന്നാക്കാൻ നടപടിയെടുക്കാത്തതിനെതിരെ വോട്ട് ബഹിഷ്‌കരിച്ച് റോഡരികിൽ കഞ്ഞിവച്ച് പ്രതിഷേധിച്ച് ഏലപ്പാറ പഞ്ചായത്തിലെ കൊച്ചുകരുന്തരുവി പുല്ലാട്ടുപടി നിവാസികൾ. പാലം പൂർണമായി തകർന്നിട്ട് 3 വർഷമാകാറായിട്ടും പുതുക്കിപ്പണിയാൻ നടപടിയെടുക്കാത്തതിനാൽ ‘ഞങ്ങൾ എന്തിന് വോട്ടു ചെയ്യണം’ എന്ന ചോദ്യമുയർത്തി നാട്ടുകാർ നേരത്തെ വോട്ടു ബഹിഷ്‌കരണ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.

അതിനുശേഷവും കാര്യമായ ഇടപെടലുകൾ ഉണ്ടാകാതെ വന്നതോടെയാണ് നാട്ടുകാർ വോട്ടു ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചത്.2018ൽ കേടുപാടുകൾ സംഭവിച്ച പാലം 2020ൽ കൂടുതൽ നശിക്കുകയും 2021ൽ പൂർണമായി തകരുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ ദുരിതം ആരംഭിച്ചത്. നാട്ടുകാർ സമരം നടത്തുകയും എംഎൽഎ അടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു.

ADVERTISEMENT

2022-23 സാമ്പത്തിക വർഷം വാഴൂർ സോമൻ എംഎൽഎ 38 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുക അപര്യാപ്തമായതിനാൽ നിർമാണം നടന്നില്ല. തുടർന്ന് ജില്ലാ വികസന സമിതി ഇടുക്കി പാക്കേജിൽപെടുത്തി ഒരുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ദുരിതത്തിന് അറുതിവരുത്താൻ നടപടിയില്ലാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.