മൂന്നാർ∙ തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതോടെ മധ്യവേനലവധി ആഘോഷങ്ങൾക്കായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചു. ഇന്നലെ മുതലാണ് സഞ്ചാരികൾ എത്തിത്തുടങ്ങിയത്. ഇനിയുള്ള ഒരു മാസം മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മലയാളികളെ കൂടാതെ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ളവരും സന്ദർശനത്തിനായി എത്തുന്നുണ്ട്. തിരക്ക് വർധിച്ചതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, പഴയ മൂന്നാർ, ഫ്ലവർ ഗാർഡൻ, കുണ്ടള, മറയൂർ റോഡ്, ടൗൺ എന്നിവിടങ്ങളിൽ ഇന്നലെ പകൽ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗതക്കുരുക്ക്: നടപടികളുമായി പൊലീസ് 
മൂന്നാറിൽ മധ്യവേനലവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചതോടെ ഗതാഗത കുരുക്കും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിനെ നിയമിക്കുമെന്ന് ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു. ഇതിനായി സബ്ഡിവിഷനിലെ മറ്റ് സ്റ്റേഷനുകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാറിൽ നിയമിക്കും. ക്യാംപിൽനിന്നു പൊലീസുകാരെ കൂടുതൽ വിട്ടുകിട്ടുന്നതിനായി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുമെന്നും ഡിവൈഎസ്പി പറഞ്ഞു.കൂടാതെ തിരക്കുള്ള ദിവസങ്ങളിൽ മാട്ടുപ്പെട്ടി, ദേവികുളം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ പോസ്റ്റോഫിസ് കവലയിൽനിന്നു ദേശീയ പാതയിലെ ബൈപാസ് വഴി കടത്തിവിടുമെന്നും അദ്ദേഹം പറഞ്ഞു.