മൂന്നാർ ∙ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മോഡുലർ ശുചിമുറികൾ മാസങ്ങ പൂട്ടിക്കിടക്കുന്നു.പെരിയവരകവല, ആർഒ കവല എന്നിവിടങ്ങളിലാണ് ശുചിമുറികൾ തുറന്നു പ്രവർത്തിക്കാതെ മാസങ്ങളായി അടഞ്ഞു കിടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ടൗണിൽ നാലിടങ്ങളിലായി രണ്ടു ലക്ഷം രൂപ വീതം ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മോഡുലർ ശുചിമുറികൾ മാസങ്ങ പൂട്ടിക്കിടക്കുന്നു. പെരിയവരകവല, ആർഒ കവല എന്നിവിടങ്ങളിലാണ് ശുചിമുറികൾ തുറന്നു പ്രവർത്തിക്കാതെ മാസങ്ങളായി അടഞ്ഞു കിടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ടൗണിൽ നാലിടങ്ങളിലായി രണ്ടു ലക്ഷം രൂപ വീതം ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ മോഡുലർ ശുചിമുറികൾ നിർമിച്ചത്.പൊതു വെളിയിട മലമൂത്ര വിസർജനം ഇല്ലാതാക്കി വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും സൗജന്യമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ നിർമിച്ചത്. ശുചിമുറികൾ പരിപാലിക്കുന്നവർക്ക് സമീപത്തായി ചെറുകിട കച്ചവടം നടത്തുന്നതിനുള്ള സൗകര്യത്തോടെയാണ് ഇവ നിർമിച്ചത്.

പോസ്റ്റോഫീസ് കവല, മാട്ടുപ്പെട്ടി റോഡ് എന്നിവിടങ്ങളിൽ നിർമിച്ച ശുചിമുറികൾ തുറന്നു പ്രവർത്തിച്ചെങ്കിലും മറ്റു രണ്ടും ശുദ്ധജലമില്ലെന്ന കാരണത്താൽ പ്രവർത്തനമാരംഭിച്ചില്ല. ശുദ്ധജല സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ടാക്സി ഡ്രൈവർമാരും നിരവധി പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടായില്ല. മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചതോടെ പെരിയവര റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശുചിമുറി സൗകര്യ കുറവുമൂലം പൊതു വെളിയിട മലമൂത്ര വിസർജനം പതിവായിരിക്കുകയാണ്.