തൊടുപുഴ ∙ നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡും നടപ്പാതയും കയ്യേറിയുള്ള അനധികൃത വാഹനപാർക്കിങ് തുടരുന്നു.ഇടുക്കി റോഡ്, മൂവാറ്റുപുഴ റോഡിൽ റെസ്റ്റ് ഹൗസിനു സമീപം, മാർക്കറ്റ് റോഡ്, സിവിൽ സ്റ്റേഷനു മുൻപിലൂടെ കടന്നുപോകുന്ന അമ്പലം ബൈപാസ് എന്നിവിടങ്ങളിലാണ് ഇത്തരം കാഴ്ചകൾ ഏറെയും.പലയിടത്തും സ്ഥാപിച്ചിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡും നടപ്പാതയും കയ്യേറിയുള്ള അനധികൃത വാഹനപാർക്കിങ് തുടരുന്നു.ഇടുക്കി റോഡ്, മൂവാറ്റുപുഴ റോഡിൽ റെസ്റ്റ് ഹൗസിനു സമീപം, മാർക്കറ്റ് റോഡ്, സിവിൽ സ്റ്റേഷനു മുൻപിലൂടെ കടന്നുപോകുന്ന അമ്പലം ബൈപാസ് എന്നിവിടങ്ങളിലാണ് ഇത്തരം കാഴ്ചകൾ ഏറെയും.പലയിടത്തും സ്ഥാപിച്ചിട്ടുള്ള ‘നോ പാർക്കിങ്’ ബോർഡുകൾ നോക്കുകുത്തികളായി മാറി.

അവധിക്കാലമായതിനാൽ ഷോപ്പിങ്ങിനും മറ്റുമായി വിവിധ സ്ഥലങ്ങളിൽ നിന്നു നഗരത്തിലേക്ക് എത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ‘പാർക്കിങ് കസ്റ്റമേഴ്സ് ഒൺലി’ ബോർഡുകൾ മിക്ക വ്യാപാര സ്ഥാപനങ്ങളുടെയും മുന്നിൽ വച്ച് സ്ഥലം പിടിക്കുന്ന രീതിയുമുണ്ട്. എന്നാൽ പല വ്യാപാര സ്ഥാപനങ്ങളും ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങൾ നൽകുന്നുമില്ല. നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള പാർക്കിങ് സൗകര്യങ്ങൾ തീർത്തും അപര്യാപ്തമാണ്. ഇതാണ് പാതയോരങ്ങളിലെ അനധികൃത വാഹന പാർക്കിങ് വർധിക്കാൻ കാരണം.

ADVERTISEMENT

നടപ്പാതകൾ വാഹനങ്ങൾ കയ്യടക്കുമ്പോൾ കാൽനടയാത്രക്കാർക്കു റോഡിലിറങ്ങി നടക്കേണ്ട അവസ്ഥ. ഇതു അപകടസാധ്യതയും വർധിപ്പിക്കുന്നു. റോഡരികിൽ നിർത്തിയിട്ടു പോകുന്ന വാഹനങ്ങൾ പലതും മണിക്കൂറുകൾ കഴിഞ്ഞാണ് മാറ്റുന്നത്. പൊതുവേ വീതി കുറഞ്ഞ ഇടുക്കി റോഡിൽ വാഹനങ്ങളുടെ അനധികൃതപാർക്കിങ് ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്.  വാഹനം എവിടെ പാർക്ക് ചെയ്യുമെന്നാണ് ഉടമകളുടെ ചോദ്യം. പാർക്കിങ്ങിന് നഗരസഭ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തണമെന്നാണ് നഗരവാസികൾ പറയുന്നത്