നെടുങ്കണ്ടം ∙ കുമളി-മൂന്നാർ സംസ്ഥാനപാതയിൽ വർഷങ്ങളായി ഒടിഞ്ഞുവീണു കിടക്കുന്ന ഇരുമ്പ് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാൻ നടപടിയില്ല.2018ലെ പ്രളയത്തിലും തുടർന്നുണ്ടായ മഴക്കെടുതിയിലും മരങ്ങൾ വീണാണ് പോസ്റ്റുകൾ നശിച്ചത്.വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി ഉടനടി പുതിയ പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും പഴയവ നീക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ കുമളി-മൂന്നാർ സംസ്ഥാനപാതയിൽ വർഷങ്ങളായി ഒടിഞ്ഞുവീണു കിടക്കുന്ന ഇരുമ്പ് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാൻ നടപടിയില്ല. 2018ലെ പ്രളയത്തിലും  തുടർന്നുണ്ടായ മഴക്കെടുതിയിലും മരങ്ങൾ വീണാണ്  പോസ്റ്റുകൾ നശിച്ചത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി  ഉടനടി പുതിയ പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും പഴയവ നീക്കം ചെയ്യാൻ നടപടി ഉണ്ടായിട്ടില്ല. 

സംസ്ഥാനപാതയുടെ ഭാഗമായ പാമ്പാടുംപാറ മുതൽ വണ്ടൻമേട് വരെയുള്ള ഭാഗത്ത് ഇരുമ്പിൽ നിർമിച്ച പത്തോളം പോസ്റ്റുകളാണ് ഇത്തരത്തിൽ ഒടിഞ്ഞു കിടക്കുന്നത്. ഇവയിൽ മിക്കതും കൊടും വളവുകളിൽ അപകടകരമായ രീതിയിലാണ് നിലനിൽക്കുന്നത്. ചില പോസ്റ്റുകൾ സാമൂഹിക വിരുദ്ധർ കടത്തിയതായും നാട്ടുകാർ പറയുന്നു. 

ADVERTISEMENT

എന്നാൽ പഴയ പോസ്റ്റുകൾ നീക്കം ചെയ്യേണ്ട  കെഎസ്ഇബി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അടുത്തയിടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം പഴയ പോസ്റ്റിൽ ഇടിച്ച് നെടുങ്കണ്ടം സ്വദേശിക്കു പരുക്കേറ്റിരുന്നു. വിദേശ വിനോദ സഞ്ചാരികളുടേതടക്കം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ നിന്ന് അപകടകരമായ രീതിയിലുള്ള പഴയ പോസ്റ്റുകൾ മാറ്റണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.