തൊടുപുഴ ∙ തൊടുപുഴയിൽ നിന്ന് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകളിൽ കപ്പൽ ഉല്ലാസയാത്ര 6ന് രാവിലെ 11.30ന് തുടങ്ങും. തൊടുപുഴയിൽ നിന്ന് കൊച്ചിയിൽ എത്തി ആഡംബര കപ്പലിൽ കയറി അറബിക്കടലിൽ 5 മണിക്കൂറാണ് ഉല്ലാസയാത്ര. 3550 രൂപയാണ് മുതിർന്നവർക്ക് ചാർജ്. 5 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ളവർക്ക് 1240

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ തൊടുപുഴയിൽ നിന്ന് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകളിൽ കപ്പൽ ഉല്ലാസയാത്ര 6ന് രാവിലെ 11.30ന് തുടങ്ങും. തൊടുപുഴയിൽ നിന്ന് കൊച്ചിയിൽ എത്തി ആഡംബര കപ്പലിൽ കയറി അറബിക്കടലിൽ 5 മണിക്കൂറാണ് ഉല്ലാസയാത്ര. 3550 രൂപയാണ് മുതിർന്നവർക്ക് ചാർജ്. 5 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ളവർക്ക് 1240 രൂപ.

എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുള്ള കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ മൂന്നു നിലയുള്ള ആഡംബര കപ്പലായ നെഫർട്ടിറ്റിയിലാണ് സഞ്ചാരം. 60 കിലോ മീറ്റർ ദൂരം കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. ഭക്ഷണം സൗജന്യം. കെഎസ്ആർടിസി വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് 5 മണിക്കൂർ യാത്ര ലഭിക്കുക. 21ന് മറ്റാരു നെഫർട്ടിറ്റി യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8304889896, 9744910383, 9605192092.

ADVERTISEMENT

∙ നാളെ : അതിരപ്പിള്ളി– വാഴച്ചാൽ വഴി കാട്ടിലൂടെ 60 കിലോമീറ്റർ വഴി മലക്കപ്പാറയിലേക്ക്: തുടക്കം: രാവിലെ 6.30. 650 രൂപ.
∙ 12നു മറയൂർ–കാന്തലൂർ. ജീപ്പിൽ 5 മണിക്കൂർ യാത്ര. തുടക്കം: രാവിലെ 6ന്. 670 രൂപ.
∙ 14നു ഇലവീഴാപൂഞ്ചിറ– ഇല്ലിക്കൽ കല്ല്: തുടക്കം: രാവിലെ 8.30ന്. 450 രൂപ
∙ 15നു ഒരു ദിവസം വയനാട് താമസിച്ചു കുറുവാദ്വീപ് – ബാണാസുരസാഗർ (2 പകൽ 3 രാത്രി): തുടക്കം:രാത്രി 9.30. 1830 രൂപ.

∙ 17നു ഗവി, ബോട്ടിങ് (ഭക്ഷണം ഉൾപ്പെടെ): തുടക്കം: രാവിലെ 4.30. 2350 രൂപ.
∙ 19നു ആലപ്പുഴയിലെ പുന്നമടക്കായലിലൂടെയുള്ള 5 മണിക്കൂർ ബോട്ട് യാത്രയും പാതിരാമണൽ ദ്വീപും അർത്തുങ്കൽ പള്ളിയും ആലപ്പുഴ ബീച്ചും: തുടക്കം: രാവിലെ 6.30നു. 950 രൂപ (ബോട്ടിങ് ചാർജ് ഉൾപ്പെടെ).
∙ 26നു വണ്ടർല: തുടക്കം:രാവിലെ 7ന്: 1610 രൂപ.
∙ 31നു കൊച്ചിയിലെ സാഗർറാണി ഉല്ലാസനൗകയിൽ ഉല്ലാസയാത്ര. തുടക്കം: രാവിലെ 8ന്. 1030 രൂപ.