തൊടുപുഴ∙ മഴക്കാലത്ത് മഞ്ഞും തണുപ്പുമിറങ്ങി മനം മയക്കുന്ന കാഴ്ചകളൊരുക്കുന്ന ഇടുക്കിയിലെ സുന്ദരപാതകളിൽ അപകടവും പതിയിരിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ഇവിടെയെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ അപകടങ്ങളിൽപെടുന്നത് പതിവാണ്. നഗരങ്ങളിലെയും നിരപ്പായ പ്രദേശങ്ങളിലെയും റോഡുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ മഴക്കാലത്ത് മഞ്ഞും തണുപ്പുമിറങ്ങി മനം മയക്കുന്ന കാഴ്ചകളൊരുക്കുന്ന ഇടുക്കിയിലെ സുന്ദരപാതകളിൽ അപകടവും പതിയിരിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ഇവിടെയെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ അപകടങ്ങളിൽപെടുന്നത് പതിവാണ്. നഗരങ്ങളിലെയും നിരപ്പായ പ്രദേശങ്ങളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലി മലമ്പാതകളിലും തുടരുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കുത്തനെയുള്ള കയറ്റവും ഇറക്കവും തീവ്രതയേറിയ വളവുകളുമുള്ള റോഡുകളിൽ ദൂരക്കാഴ്ച (സൈറ്റ് ഡിസ്റ്റൻസ്) വളരെ കുറവായിരിക്കും.

മഴക്കാലത്ത് മലവെള്ളവും മണ്ണിടിച്ചിലുമുള്ള ഇടുക്കിയിലെ റോഡുകളിൽ അപകടസാധ്യത ഇരട്ടിയാകും. ഈ വസ്തുതകൾ ഡ്രൈവർ മനസ്സിലാക്കാതെ പോകുന്നത് അപകടത്തിൽ കലാശിക്കും. ദൂരക്കാഴ്ച കുറഞ്ഞ സ്ഥലങ്ങളിൽ മുന്നിലെ വളവിന്റെയോ ഇറക്കത്തിന്റെയോ തീവ്രത പ്രതീക്ഷിക്കുന്നതിലും കൂടുതലാകാം. എതിർവശത്തു നിന്നു വരുന്ന വാഹനങ്ങളോ മറ്റു തടസ്സങ്ങളോ കാണാൻ കഴിയില്ല. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുന്നു.

ADVERTISEMENT

എന്ത് ചെയ്യണം?
∙ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ അറിഞ്ഞിരിക്കുക.
∙ ഏതു നിമിഷവും അപകടം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഇറക്കത്തിലും കയറ്റത്തിലും ശരിയായ ഗിയറിൽ അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
∙ ഗിയർ ഡൗൺ ചെയ്യാതെ, തുടർച്ചയായി ബ്രേക്ക് അമർത്തി വേഗം കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്ക് ഫേഡിങ്ങിനു (കനത്ത ലോഡുമായി പോകുമ്പോഴോ കൂടിയ വേഗമുള്ളപ്പോഴോ കൂടെക്കൂടെ ബ്രേക്ക് ചെയ്യുന്നതു വഴി ബ്രേക്കിങ് പവറിലുണ്ടാകുന്ന കുറവ്) കാരണമാകും.
∙ മുന്നിലെ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക
∙ വളവുകളിൽ ഹോൺ മുഴക്കാൻ മടി വേണ്ട.
∙ അടയാളങ്ങൾ ശ്രദ്ധിക്കുക
∙ സഡൻ ബ്രേക്കിങ്, അപകടകരമായ ഓവർടേക്കിങ്, വളവുകളിൽ പാർക്കിങ് തുടങ്ങിയവ ഒഴിവാക്കാം
∙ വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിങ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.
∙ മഴയുള്ളപ്പോഴും കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക. മരങ്ങളുടെ കീഴിലുള്ള പാർക്കിങ് വേണ്ട. ഹസാഡ് ലൈറ്റ് ഉപയോഗിക്കാം.
∙ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക.
∙ റോഡിലെ കാനകൾ ശ്രദ്ധിക്കുക. റോഡരികിലെ വെള്ള വരയ്ക്കുള്ളിലൂടെ മാത്രം വാഹനമോടിക്കുക. അരികുകൾ കുതിർന്ന് ഇടിയാനിടയുണ്ട്.
∙ ഗൂഗിൾ മാപ്പിന്റെ സഹായത്താൽ അപരിചിതമായ വഴികളിലൂടെ രാത്രി സഞ്ചരിക്കാതിരിക്കുക.
∙ യാത്ര തുടങ്ങും മുൻപ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടിഷൻ ഉറപ്പ് വരുത്തുക.
∙ ശക്തമായ മഴയത്ത് റോഡ് വ്യക്തമായി കാണാൻ ഹെഡ് ലൈറ്റുകൾ ലോ ബീമിൽ ഉപയോഗിക്കുന്നതാണ് നല്ലത്.
∙ ഇരുചക്രവാഹനങ്ങളിൽ വേഗത്തിലുള്ള യാത്ര പാടില്ല.
വിവരങ്ങൾക്ക് കടപ്പാട്:  കെ.കെ.രാജീവ്, ആർടിഒ  (എൻഫോഴ്സ്മെന്റ്) ഇടുക്കി.