പയ്യന്നൂർ ∙ പയ്യന്നൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി വന്ന സൗരോർജ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തനം 5 വർഷം പൂർത്തിയായി. ഇടുങ്ങിയ നാലു റോഡുകൾ കൂടിച്ചേരുന്ന സെൻട്രൽ ബസാർ എപ്പോഴും ഗതാഗതക്കുരുക്കിലായിരുന്നു. കുരുക്കഴിക്കാൻ നഗരസഭയും പൊലീസും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ പയ്യന്നൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി വന്ന സൗരോർജ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തനം 5 വർഷം പൂർത്തിയായി. ഇടുങ്ങിയ നാലു റോഡുകൾ കൂടിച്ചേരുന്ന സെൻട്രൽ ബസാർ എപ്പോഴും ഗതാഗതക്കുരുക്കിലായിരുന്നു. കുരുക്കഴിക്കാൻ നഗരസഭയും പൊലീസും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. റോഡ് വീതി കൂട്ടുക എന്നതും ഇവിടെ പ്രയാസകരമായിരുന്നു. ഈ സന്ദർഭത്തിലാണ് സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ നിർദേശം വന്നത്. എന്നാൽ വൈദ്യുതി ഉപയോഗിച്ചുള്ള സിഗ്നൽ സംവിധാനം ഇടുങ്ങിയ റോഡിൽ കൂടുതൽ അപകടങ്ങൾ വരുത്തി വയ്ക്കുമെന്നതിനാൽ ആ നിർദേശം നടപ്പാക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് നഗരസഭ തിരുവനന്തപുരം കെൽട്രോണിന്റെ സഹകരണം തേടിയത്. 

പ്രത്യേക സംഘം പയ്യന്നൂരിൽ വന്നു പഠനം നടത്തി സൗരോർജ സിഗ്നൽ സിസ്റ്റം സ്ഥാപിക്കാൻ നിർദേശിച്ചു. എന്നാൽ, ഈ പദ്ധതി എവിടെയും വിജയം കണ്ടതായി പറയാൻ കെൽട്രോണിനും കഴിഞ്ഞില്ല. പക്ഷേ പയ്യന്നൂരിൽ ഈ പദ്ധതി വിജയിപ്പിക്കുമെന്ന് കെൽട്രോൺ നൽകിയ ഉറപ്പിൽ നഗരസഭ 10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പെരുമഴയത്തു പോലും സിഗ്നൽ കൃത്യമായി പ്രവർത്തിച്ചു. ഒരു ദിവസം പോലും മുടങ്ങാതെയാണ് 5 വർഷം ഈ സിഗ്നൽ സംവിധാനം പയ്യന്നൂരിലെ ഗതാഗതം നിയന്ത്രിച്ചത്.

ADVERTISEMENT

ഇപ്പോൾ 3 ലക്ഷം രൂപ ചെലവിൽ പൂർണമായ അറ്റകുറ്റപ്പണി നടത്തിവരികയാണ്. സൗരോർജ ട്രാഫിക് സിഗ്നൽ സംവിധാനം പയ്യന്നൂർ മോഡൽ എന്ന പേരിൽ കെൽട്രോൺ തെക്കൻ കേരളത്തിൽ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്.