കോളയാട് ∙ എൻജിനീയറിങ് വിദ്യാർഥിയെ കബളിപ്പിച്ച് അക്കൗണ്ടിൽ നിന്ന് 15,000രൂപ തട്ടിയെടുത്തു. മംഗളൂരു ആൽവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ അവസാന വർഷ വിദ്യാർഥിയായ മേനച്ചോടിയിലെ കൈവേലിക്കകത്ത് ജോബിൻ ബെന്നിയാണ് കബളിപ്പിക്കപ്പെട്ടത്. അവധിയായതിനാൽ അവസാന വർഷ പരീക്ഷയ്ക്ക് തയാറെടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളയാട് ∙ എൻജിനീയറിങ് വിദ്യാർഥിയെ കബളിപ്പിച്ച് അക്കൗണ്ടിൽ നിന്ന് 15,000രൂപ തട്ടിയെടുത്തു. മംഗളൂരു ആൽവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ അവസാന വർഷ വിദ്യാർഥിയായ മേനച്ചോടിയിലെ കൈവേലിക്കകത്ത് ജോബിൻ ബെന്നിയാണ് കബളിപ്പിക്കപ്പെട്ടത്. അവധിയായതിനാൽ അവസാന വർഷ പരീക്ഷയ്ക്ക് തയാറെടുക്കാൻ ജോബിൻ നാട്ടിലായിരുന്നു.

ജോബിനെ തങ്ങളുടെ കമ്പനിയിലേക്ക് ജോലിക്കു തിരഞ്ഞ‍െടുത്തിട്ടുണ്ടെന്നും തങ്ങളുടെ സൈറ്റിൽ കയറി ആപ്ലിക്കേഷൻ പൂരിപ്പിച്ച് 49രൂപ അയച്ച് തരണമെന്നും ആരോ ഫോണിൽ വിളിച്ച് അറിയിച്ചു. ഐബിഎം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരു പറഞ്ഞ് ഇംഗ്ലിഷിലായിരുന്നു സംസാരം. 16ന് കോളയാട് കേരള ഗ്രാമീൺ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നാണ് 49രൂപ അയച്ചത്.  4999 രൂപ പിൻവലിക്കപ്പെട്ടതായി അൽപസമയത്തിനകം ഫോണിൽ മെസേജ് വന്നു.

ADVERTISEMENT

ഇക്കാര്യം ഉടനെ ബാങ്കിൽ അറിയിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുമ്പോഴേക്കും 10,000 രൂപ കൂടി പിൻവലിക്കപ്പെട്ടതായി മെസേജ് വന്നു. നമ്പറിൽ തിരികെ വിളിച്ച് ബന്ധപ്പെട്ടപ്പോൾ ബാങ്കിന്റെ പിഴവ് കൊണ്ടാണ് പണം നഷ്ടമായതെന്നും അത് തിരികെ നൽകുമെന്നും പറഞ്ഞെങ്കിലും പിന്നീട് ഫോൺ എടുക്കാത്ത അവസ്ഥയാണെന്ന് ജോബിൻ പറഞ്ഞു. ഇതേ തുടർന്ന് കണ്ണവം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗ്രാമീൺ ബാങ്കിന്റെ ബെംഗളുരു ഹെഡ് ഓഫിസിലും പരാതി നൽകി.