കണ്ണൂർ∙ ട്രാഫിക് സ്റ്റേഷനിൽ പൊലീസുകാരുടെ പരിചരണത്തിൽ വളർന്ന നായ ചത്തു. പേ ഇളകിയാണ് നായ ചത്തതെന്നു കണ്ടെത്തിയതിനെ തുടർന്നു സ്റ്റേഷനിലെ 40 പൊലീസുകാരും പ്രതിരോധ കുത്തിവയ്പ്പെടുത്തു. കുത്തിവയ്പ്പെടുത്തെങ്കിലും പൊലീസുകാരുടെ ആശങ്ക വിട്ടൊഴിയുന്നില്ല. ഒരു വർഷം മുൻപാണ് തെരുവിൽ കഴിഞ്ഞ നായ സ്റ്റേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ട്രാഫിക് സ്റ്റേഷനിൽ പൊലീസുകാരുടെ പരിചരണത്തിൽ വളർന്ന നായ ചത്തു. പേ ഇളകിയാണ് നായ ചത്തതെന്നു കണ്ടെത്തിയതിനെ തുടർന്നു സ്റ്റേഷനിലെ 40 പൊലീസുകാരും പ്രതിരോധ കുത്തിവയ്പ്പെടുത്തു. കുത്തിവയ്പ്പെടുത്തെങ്കിലും പൊലീസുകാരുടെ ആശങ്ക വിട്ടൊഴിയുന്നില്ല. 

ഒരു വർഷം മുൻപാണ് തെരുവിൽ കഴിഞ്ഞ നായ സ്റ്റേഷൻ കോംപൗണ്ടിലെത്തുന്നത്. വെള്ളവും ഭക്ഷണവും നൽകി തുടങ്ങിയതോടെ നായ പൊലീസുകാരുമായി ചങ്ങാത്തത്തിലായി. സ്റ്റേഷനു കാവലായി രാവും പകലും നായ കോംപൗണ്ടിൽ ഉണ്ടായിരുന്നു. രാത്രി സമയത്ത് സ്റ്റേഷൻ കോംപൗണ്ടിൽ ആരെങ്കിലും വന്നാൽ ശബ്ദമുണ്ടാക്കി പൊലീസുകാരെ വിവരമറിയിക്കും.

ADVERTISEMENT

പൂർണ ആരോഗ്യവാനായ നായയെ 2 ദിവസം മുൻപാണ് സ്റ്റേഷൻ കോംപൗണ്ടിൽ ചത്ത നിലയിൽ കണ്ടെത്തിയത്. പൊലീസ് അധികൃതരുടെ നിർദേശത്തെ തുടർന്നു വെറ്ററിനറി സർജൻ നായയെ പോസ്റ്റ് മോർട്ടം ചെയ്തതോടെയാണ് പേയിളകിയാണ് നായയുടെ നായ ചത്തതെന്നു വ്യക്തമായത്. ഇതെ തുടർന്നാണ് പൊലീസുകാർ ജില്ലാ ആശുപത്രിയിൽ നിന്നു പ്രതിരോധ കുത്തിവയ്പ് എടുത്തത്.