കണ്ണൂർ ∙ കോവിഡ് ഡ്യൂട്ടിക്കു ശേഷം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവർത്തകയ്ക്ക് ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സാംപിൾ ശേഖരിച്ചു. പരിശോധനാഫലം വന്നിട്ടില്ല. ക്വാറന്റീനിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കോവിഡ് ഡ്യൂട്ടിക്കു ശേഷം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവർത്തകയ്ക്ക് ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സാംപിൾ ശേഖരിച്ചു. പരിശോധനാഫലം വന്നിട്ടില്ല. ക്വാറന്റീനിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പരിശോധന ആവശ്യമുള്ളു എന്നായിരുന്നു അധികൃതരുടെ നിലപാട്. ക്വാറന്റീൻ കാലാവധിക്കു മുൻപ് പരിശോധന നടത്തണമെന്ന ആരോഗ്യ ജീവനക്കാരുടെ ആവശ്യത്തിനു ബലം പകരുന്നതാണ് ഇന്നലത്തെ സംഭവം. 

ലക്ഷണങ്ങളില്ലാത്തവർക്കു പോലും വളരെ വൈകി രോഗബാധയുണ്ടാകുന്ന സാഹചര്യം നിലവിലുണ്ട്. ഇവർ താമസിച്ച മുറിയിൽ മറ്റ് 5 പേർ കൂടി ഉണ്ടായിരുന്നു. ജൂലൈ 2ന് ജോലിയിൽ പ്രവേശിച്ചവർ ഇന്നലെ ഡ്യൂട്ടി ഓഫിൽ പ്രവേശിച്ചു. 10 ദിവസ ഡ്യൂട്ടിക്ക് ശേഷം 7 ദിവസമാണ് ഡ്യൂട്ടി ഓഫ്. ഹെഡ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡന്റ് എന്നീ തസ്തികകളിലായി 55 ജീവനക്കാരാണ് ഇന്നലെ ഡ്യൂട്ടി ഓഫിൽ പ്രവേശിച്ചത്.