കണ്ണൂർ∙ ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സീൻ 16 മുതൽ വിതരണം ചെയ്യാനായേക്കും. ജില്ലയിലെ സംഭരണ കേന്ദ്രമായ കക്കാട് സ്റ്റോറിൽ നിന്നാണു വാക്സീൻ വിതരണ കേന്ദ്രങ്ങളിലേക്കെത്തിക്കുക. പുണെയിൽ നിന്നു കോഴിക്കോട് എത്തിക്കുന്ന വാക്സീൻ ഇന്നു കക്കാട് സ്റ്റോറിലെത്തിക്കും. ആദ്യഘട്ടത്തിന്റെ 9 കേന്ദ്രങ്ങൾ വഴിയാണു വിതരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സീൻ 16 മുതൽ വിതരണം ചെയ്യാനായേക്കും. ജില്ലയിലെ സംഭരണ കേന്ദ്രമായ കക്കാട് സ്റ്റോറിൽ നിന്നാണു വാക്സീൻ വിതരണ കേന്ദ്രങ്ങളിലേക്കെത്തിക്കുക. പുണെയിൽ നിന്നു കോഴിക്കോട് എത്തിക്കുന്ന വാക്സീൻ ഇന്നു കക്കാട് സ്റ്റോറിലെത്തിക്കും. ആദ്യഘട്ടത്തിന്റെ 9 കേന്ദ്രങ്ങൾ വഴിയാണു വിതരണം. അടുത്ത ഘട്ടത്തിൽ സർക്കാർ തലത്തിൽ നൂറും സ്വകാര്യതലത്തിൽ ഇരുപതും കേന്ദ്രങ്ങൾ വാക്സിൻ വിതരണത്തിനു സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 27,233 ആരോഗ്യ പ്രവർത്തകർ വാക്സീനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 50 പേർക്കും ഉച്ചയ്ക്ക് ശേഷം 50 പേർക്കും എന്ന നിലയ്ക്കു വിതരണം ചെയ്യും.

വാക്സീൻ വിതരണ നടപടി ഇങ്ങനെ:

ADVERTISEMENT

തീയതിയും സമയവും സ്ഥലവും വ്യക്തമാക്കി ഫോണിൽ അറിയിപ്പ് ലഭിക്കും. വെയ്റ്റിങ് ഏരിയ, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെയുണ്ട്. വാക്സിനേഷൻ എടുക്കാൻ റജിസ്റ്റർ ചെയ്തവരെ സ്‌ക്രീനിങ്ങും സാനിറ്റൈസേഷനും നടത്തിയതിനു ശേഷം വെയിറ്റിങ് ഏരിയയിലേക്കു വിടും. ഒന്നാം വാക്സിനേഷൻ ഓഫിസറുടെ മുന്നിൽ തിരിച്ചറിയൽ രേഖയുമായി എത്തണം. തിരിച്ചറിയൽ രേഖ പരിശോധിച്ച് രണ്ടാം വാക്സിനേഷൻ ഓഫിസറുടെ സമീപത്തേക്ക് കടത്തി വിടും. വാക്സിനേഷൻ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങൾ പോർട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും. മൂന്നാം വാക്സിനേഷൻ ഓഫിസർ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാൻ എത്തിയ ആൾക്ക് വാക്സീനെക്കുറിച്ചുള്ള വിവരം നൽകി കുത്തിവയ്പ് മുറിയിലേക്ക് കടത്തിവിടും. വാക്സീൻ സ്വീകരിച്ച ആളുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തും. നിരീക്ഷണ മുറിയിലേക്ക് മാറ്റും. അരമണിക്കൂറിനുശേഷം ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ വീട്ടിലേക്ക് അയയ്ക്കും. ഒരാൾക്ക് 2 ഡോസ് കുത്തിവയ്പ്പാണുള്ളത്. 28 ദിവസത്തിനു ശേഷം രണ്ടാമത്തെ ഡോസ് നൽകും.

വാക്സീൻ പാടില്ലാത്തവർ

ADVERTISEMENT

കോവിഡ് ലക്ഷണമുള്ളവരും കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളവരും വാക്സീൻ സ്വീകരിക്കരുത്. കോവിഡ് നെഗറ്റീവ് ആയി 28 ദിവസത്തിനു ശേഷമേ ‍വാക്സീൻ നൽകൂ. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 18 വയസ്സിനു താഴെയുള്ളവർ, അലർജി ഉള്ളവർ എന്നിങ്ങനെയുള്ളവർക്കും വാക്സീൻ നൽകില്ല.

ശിൽപശാല നടത്തി

ADVERTISEMENT

കോവിഡ് വാക്സിൻ വിതരണം, മുന്നൊരുക്കം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ശിൽപശാല നടത്തി. ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.ബി.സന്തോഷ് ക്ലാസെടുത്തു. ഡപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) വി.എസ്.ബിനു, അഡീഷനൽ പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ, ഡിഎംഒ ഇൻചാർജ് ഡോ.എം.പ്രീത എന്നിവർ പങ്കെടുത്തു.

കോവിഡ് പ്രതിരോധ വാക്സീൻ വിതരണത്തിനു ജില്ല പൂർണ സജ്ജമാണ്. പ്രതിസന്ധികളില്ലാതെ വാക്സീൻ നൽകാനാകും.
ഡോ.ബി.സന്തോഷ്, ജില്ലാ ആർസിഎച്ച് ഓഫിസർ