തലശ്ശേരി∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധർമടം മണ്ഡലത്തിൽ ഗ്രാമീണ മേഖലയിൽ വികസന മുന്നേറ്റം സാധ്യമാക്കുന്ന ഒട്ടേറെ പദ്ധതികളാണ് അഞ്ചു വർഷത്തിനിടെ ആവിഷ്കരിച്ചത്. ധർമടം പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി (16.5 കോടി)യും പിണറായി കൺവൻഷൻ സെന്ററും (12 കോടി) സമയബന്ധിതമായി പൂർത്തിയാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധർമടം മണ്ഡലത്തിൽ ഗ്രാമീണ മേഖലയിൽ വികസന മുന്നേറ്റം സാധ്യമാക്കുന്ന ഒട്ടേറെ പദ്ധതികളാണ് അഞ്ചു വർഷത്തിനിടെ ആവിഷ്കരിച്ചത്. ധർമടം പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി (16.5 കോടി)യും പിണറായി കൺവൻഷൻ സെന്ററും (12 കോടി) സമയബന്ധിതമായി പൂർത്തിയാക്കി. സ്ഥലമേറ്റെടുപ്പ് മുടങ്ങിക്കിടന്ന പാറപ്രം –മേലൂർ കടവ്പാലം (17കോടി രൂപ) നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.

പിണറായി, വേങ്ങാട്, പെരളശ്ശേരി, ചെമ്പിലോട് റൂ അർബൻ പദ്ധതിക്ക് 200 കോടി രൂപയാണ് അനുവദിച്ചത്. ഗവ.ബ്രണ്ണൻ കോളജിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്താൻ കോടിക്കണക്കിനു രൂപയുടെ വികസന പദ്ധതികൾക്കു തുടക്കം കുറിച്ചു. ഒന്നാംഘട്ടത്തിൽ 21 കോടി രൂപയുടെ പദ്ധതികൾ. ധർമടം സിന്തറ്റിക് ട്രാക്കിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. ധർമടം–മുഴപ്പിലങ്ങാട് ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വലിയ ടൂറിസം പദ്ധതി(223 കോടി)ക്കു തുടക്കം കുറിച്ചു. 

ADVERTISEMENT

വികസനനേട്ടങ്ങൾ

∙അണ്ടലൂർകാവ് തെയ്യം പെർഫോമൻസ് സെന്റർ (3.65കോടി)

∙ഗവ.ബ്രണ്ണൻ കോളജ് ലൈബ്രറി കോംപ്ലക്സ്  (4കോടി)   

∙ബ്രണ്ണൻ കോളജ് സെമിനാർ ഹാൾ (2കോടി)

ADVERTISEMENT

∙വേങ്ങാട്, ചാല, പെരളശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളുകൾക്കു കെട്ടിടം                          

∙പാറപ്രം-ആറാംമൈൽ റോഡ്(14കോടി)

∙മുഴപ്പിലങ്ങാട് ജിഎൽപി സ്കൂൾ കെട്ടിടം (90ലക്ഷം) 

∙അഞ്ചരക്കണ്ടി ബഡ്സ് സ്കൂൾ. ( 40 ലക്ഷം)

ADVERTISEMENT

∙പിണറായി നീന്തൽകുളം (1.20 കോടി)

∙പടുവിലായി സ്മാർട്ട് വില്ലേജ്  (44 ലക്ഷം)           

∙പനയത്താംപറമ്പ്-അപ്പക്കടവ് റോഡ് (6 കോടി) 

∙ തട്ടാരിപാലം (3 കോടി) 

രണ്ടു മാസത്തിനകം പൂർത്തിയാകുന്നവ 

∙പിണറായി, പാലയാട്, മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾ.

∙പാലയാട് അസാപ് കമ്യുണിറ്റി സ്കിൽ പാർക്ക് (19 കോടി)

∙മക്രേരി സ്മാർട്ട് വില്ലേജ് ഓഫിസ്

∙പാലയാട് പാറപ്രം- പറശ്ശിനിക്കടവ് റോഡ്   (24 കോടി)  

∙ഹൈടെക് ലൈബ്രറി

∙മമ്പറംപാലം(14 കോടി) 

തുടങ്ങിവച്ച പദ്ധതികൾ

∙ പെരളശ്ശേരി എകെജി മ്യൂസിയം (20 കോടി)

∙ ചേരിക്കലിൽ ദക്ഷിണ മേഖലാ സാംസ്കാരിക ഉപകേന്ദ്രം (45 കോടി)

∙ പിണറായി പാണ്ഡ്യാലമുക്ക് എജ്യുക്കേഷൻ ഹബ് (85 കോടി)

∙ 35 കുളങ്ങളുടെയും 32 തോടുകളുടെയും നവീകരണം (25 കോടി)

∙ വേങ്ങാട് ഗ്ലോബൽ ഡയറി വില്ലേജ് (45 കോടി)

∙ പിണറായി സ്പെഷാലിറ്റി സെന്റർ(19.75 കോടി), ഇരിവേരി സിഎച്ച്സി (10 കോടി)

∙ ചെറുപട്ടണങ്ങളുടെ സൗന്ദര്യവൽക്കരണം (25 കോടി)

∙ പൈതൃക ടൂറിസം പദ്ധതി (10 കോടി)

∙ പാറപ്രം റെഗുലേറ്റർ (47 കോടി)

∙ മുഴപ്പിലങ്ങാട് ഇൻഡോർ സ്റ്റേഡിയം (1.20 കോടി)

∙ കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം (1.40 കോടി)

∙ ചാല–ചെമ്പിലോട് റോഡ് (5 കോടി)

∙ പിണറായി ആയുർവേദ ആശുപത്രി കെട്ടിടം (3 കോടി)

ബജറ്റിൽ പ്രതീക്ഷിക്കുന്നത്     

∙സർക്കാർ മേഖലയിൽ പോളി ടെക്നിക്

∙അഞ്ചരക്കണ്ടി കല്ലിനേത്ത് കടവ് പാലം