കെ.പി.മോഹനൻ കൂത്തുപറമ്പ് ∙ എൽഡിഎഫ് നിയോജക മണ്ഡലം സ്ഥാനാർഥി കെ.പി.മോഹനന്റെ മൂന്നാം ഘട്ട പ്രചാരണ പര്യടനത്തിന് തുടക്കമായി. വലിയ വെളിച്ചത്തായിരുന്നു ആദ്യ സ്വീകരണം. സ്വീകരണ കേന്ദ്രങ്ങളിൽ ഉജ്വല വരവേൽപാണ് ലഭിച്ചത്. കൊളുത്തുപറമ്പിലെ സ്വീകരണ കേന്ദ്രത്തിലേക്ക് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചാണ്

കെ.പി.മോഹനൻ കൂത്തുപറമ്പ് ∙ എൽഡിഎഫ് നിയോജക മണ്ഡലം സ്ഥാനാർഥി കെ.പി.മോഹനന്റെ മൂന്നാം ഘട്ട പ്രചാരണ പര്യടനത്തിന് തുടക്കമായി. വലിയ വെളിച്ചത്തായിരുന്നു ആദ്യ സ്വീകരണം. സ്വീകരണ കേന്ദ്രങ്ങളിൽ ഉജ്വല വരവേൽപാണ് ലഭിച്ചത്. കൊളുത്തുപറമ്പിലെ സ്വീകരണ കേന്ദ്രത്തിലേക്ക് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.പി.മോഹനൻ കൂത്തുപറമ്പ് ∙ എൽഡിഎഫ് നിയോജക മണ്ഡലം സ്ഥാനാർഥി കെ.പി.മോഹനന്റെ മൂന്നാം ഘട്ട പ്രചാരണ പര്യടനത്തിന് തുടക്കമായി. വലിയ വെളിച്ചത്തായിരുന്നു ആദ്യ സ്വീകരണം. സ്വീകരണ കേന്ദ്രങ്ങളിൽ ഉജ്വല വരവേൽപാണ് ലഭിച്ചത്. കൊളുത്തുപറമ്പിലെ സ്വീകരണ കേന്ദ്രത്തിലേക്ക് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.പി.മോഹനൻ

കൂത്തുപറമ്പ് ∙ എൽഡിഎഫ് നിയോജക മണ്ഡലം സ്ഥാനാർഥി കെ.പി.മോഹനന്റെ മൂന്നാം ഘട്ട പ്രചാരണ പര്യടനത്തിന് തുടക്കമായി. വലിയ വെളിച്ചത്തായിരുന്നു ആദ്യ സ്വീകരണം. സ്വീകരണ കേന്ദ്രങ്ങളിൽ ഉജ്വല വരവേൽപാണ് ലഭിച്ചത്. കൊളുത്തുപറമ്പിലെ സ്വീകരണ കേന്ദ്രത്തിലേക്ക് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചാണ് സ്ഥാനാർഥി എത്തിയത്.

കൂത്തുപറമ്പ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ല പാനൂർ നഗരസഭ ഒന്നാം വാർഡിലെ കാളാച്ചേരി വീട്ടിൽ വോട്ട് അഭ്യർഥിക്കുന്നു
ADVERTISEMENT

കാരക്കുറ്റി, മൂര്യാട് പാറ, വയലുംഭാഗം, ചെറുവോട്, പാലാപ്പറമ്പ്, കണിയാർകുന്ന്, പന്ന്യോറ വഴി ആമ്പിലാട് വാക്കുമ്മലിലും പഴയ നിരത്തിലുമായിരുന്നു നഗരസഭാ പ്രദേശത്തെ സ്വീകരണം. തുടർന്ന് കോട്ടയം പഞ്ചായത്തിലായിരുന്നു പര്യടനം. കോട്ടയം ചിറ പരിസരത്തും മടക്കര ഭാഗത്തും ടി.കെ.നഗർ, കുഞ്ഞാലി നഗർ, പറക്കോടൻ മുക്ക്, കൂവപ്പാടി, കുന്നിനുമീത്തൽ, ആറാം മൈൽ, ഭഗത് സിങ് നഗർ വഴി കാരക്കുന്നിൽ പൊതുസമ്മേളനത്തോടെയായിരുന്നു സമാപനം.

കൂത്തുപറമ്പ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.സദാനന്ദനെ ആനയിച്ച് മഹിളാ മോർച്ച പ്രവർത്തകർ പാനൂർ ടൗണിൽ നടത്തിയ റോഡ് ഷോ

സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും പൂക്കളുമായി മുദ്രാവാക്യം വിളികളോടെയാണ് സ്ഥാനാർഥിയെ വരവേറ്റത്. നേതാക്കളായ കെ.മനോഹരൻ, എൻ.ബാലൻ, കെ.രാമചന്ദ്രൻ, കെ.പി.യൂസഫ്, കെ.കുമാരൻ, കെ.വി.രജീഷ്, ശ്രീനിവാസൻ മാറോളി, ഒ.പി.ഷീജ, പി.ചന്ദ്രൻ, പനോളി മനോഹരൻ, നാസർ കൂരാറ, പി.രാഘവൻ, എം.ദാസൻ, കെ.ബാബു തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു

പൊട്ടങ്കണ്ടി അബ്ദുല്ല

പാനൂർ ∙ കൂത്തുപറമ്പ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ല ഇന്ന് കരിയാട് മേഖലയിൽ പര്യടനം നടത്തും. 9 ന് ഒലിപ്പിൽ നിന്ന് ആരംഭിക്കും. മേക്കുന്ന്, മത്തിപ്പറമ്പ്, പുത്തൻപള്ളി, മൂന്നങ്ങാടി, അരയാക്കൂൽ, തോക്കോട്ടുവയൽ, തിരിച്ചടി മുക്ക്, നൂഞ്ഞുവയൽ, നങ്ങാണ്ടി പള്ളി, കരിയാട് തെരു, പഴയ പോസ്റ്റ് ഓഫിസ്,

ADVERTISEMENT

പള്ളിക്കുനി, കെയർറോഡ്, പടന്നക്കര റേഷൻ പീടിക പരിസരം, കക്യപ്രത്ത് താഴെ, എരോത്ത് പീടിക, കാഞ്ഞിരക്കടവ്, കെഎൻയുപി പരിസരം, മഞ്ഞമ്പ്രത്ത് മുക്ക്, വാഴയിൽ മുക്ക്, പുനത്തിൽ പള്ളി പരിസരം, കിടഞ്ഞി സ്റ്റോപ്പ്, ഒ.ബാലൻ പീടിക, തൈക്കണ്ടി താഴെ, പുളിയനമ്പ്രം യുപി സ്കൂൾ പരിസരം, പോസ്റ്റ് പാറ, കുനിയാറത്ത്. പുതുശ്ശേരിയിൽ 7 ന് സമാപിക്കും.

സി.സദാനന്ദൻ

പാനൂർ ∙ കൂത്തുപറമ്പ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.സദാനന്ദനെ ആനയിച്ച് മഹിളാ മോർച്ച പ്രവർത്തകർ ടൗണിൽ റോഡ് ഷോ നടത്തി. മണ്ഡലം മഹിളാ സംഗമം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശോഭ വിളക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സി.പി.സംഗീത, സി.കെ.കുഞ്ഞിക്കണ്ണൻ, ജി.ഷിജിലാൽ, എൻ.രതി, കെ.കാർത്തിക, എ.പി.വസന്ത, എ.രഞ്ജിനി, സി.മനീഷ എന്നിവർ പ്രസംഗിച്ചു.

എ.എൻ.ഷംസീർ

ADVERTISEMENT

തലശേരി∙വികസന നേട്ടങ്ങളുയർത്തി എൽഡിഎഫ്‌ സ്ഥാനാർഥി എ.എൻ.ഷംസീറിന്റെ പര്യടനം പുരോഗമിക്കുന്നു. ചൊക്ലി പഞ്ചായത്തിലെ കൊമങ്കണ്ടിയിൽ നിന്നാണ്‌ ഇന്നലെ പര്യടനം തുടങ്ങിയത്‌. ഉത്സവം പോലെയായിരുന്നു ഓരോ സ്വീകരണവും. താളമേളങ്ങളും മുത്തുക്കുടയും പുഷ്‌പഹാരവുമായി ഓരോരോ ദേശവും ആവേശപൂർവം വരവേറ്റു. മേനപ്രം, ചൊക്ലി, പന്ന്യന്നൂർ, ചമ്പാട്‌, പൊന്ന്യം ലോക്കലുകളിലെ ഇരുപത്തിമൂന്ന്‌ കേന്ദ്രത്തിലെ സ്വീകരണത്തിന്‌ ശേഷം കുണ്ടുചിറ എകെജി ക്ലബ്‌ പരിസരത്ത്‌ പര്യടനം സമാപിച്ചു. ഇന്ന് 8.30ന് നിടുമ്പ്രം എകെജി വായനശാല പരിസരത്തു നിന്നു പര്യടനം തുടങ്ങും. കാട്ടിമുക്കിൽ‌ സമാപിക്കും.

എം.പി.അരവിന്ദാക്ഷൻ

തലശ്ശേരി∙നിയോജക മണ്ഡലത്തെ 50വർഷം പിറകോട്ടടിപ്പിച്ച കമ്യൂണിസ്റ്റ് വികസന നയത്തിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായ എം.പി അരവിന്ദാക്ഷൻ. ഇന്നലെ പര്യടനം മാടപ്പീടികയിൽ യുഡിഎഫ് ജില്ലാ അധ്യക്ഷൻ പി.ടി മാത്യു ഉദ്ഘാടനം ചെയ്തു. തുടർന്ന് നങ്ങാറത്ത്പീടിക. കൊമ്മൽ വയൽ, പുന്നോൽ കിണർ, പീച്ചാണ്ടിപാലം, പൊതുവാച്ചേരി,

ആച്ചുകുളങ്ങര എന്നിവിടങ്ങളിലൂടെ മറ്റു ദേശത്തും പ്രചാരണം നടത്തി. ഇന്ന് 9ന് പ്രചാരണ പരിപാടി കതിരൂർ വേറ്റുമ്മലിൽ കെപിസിസി ജന.സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്യും. വടക്കുമ്പാട് കൂളി ബസാറിൽ സമാപിക്കും. സമാപന സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. 

‌രമേശ് പറമ്പത്ത്

മാഹി ∙ മയ്യഴി വിമോചന സമര നായകൻ ഐ.കെ.കുമാരൻ മാസ്റ്ററുടെ വീടും സഹപ്രവർത്തകനായ പി.കെ.രാമന്റെ സ്മൃതി മണ്ഡപവും സന്ദർശിച്ച് യുപിഎ സ്ഥാനാർഥി രമേശ് പറമ്പത്ത് വീട് കയറിയുള്ള വോട്ട് അഭ്യർഥന ശക്തമാക്കി. പി.പി.വിനോദ്, ഐ.അരവിന്ദൻ, നളിനി ചാത്തു,കെ.എം.രവീന്ദ്രൻ, പൂഴിയിൽ വിനോദൻ, മുഹമ്മദ് സർഫാസ്,ഷെജിൻ കെ.ടി,ലെജീഷ്, ശോഭാ ഭാസ്ക്കർ, ശ്രീകാന്ത്, ശ്രേയസ്,സന്ദീപ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

എൻ ഹരിദാസൻ 

മാഹി ∙ മാഹി വിമോചന സമരത്തിലെ ചെറുകല്ലായി രക്തസാക്ഷികളുടെ സ്മരണകൾ ഉണരുന്ന ചെറുകല്ലായിലാണ് എൽഡിഎഫ്‌ പിന്തുണയുളള സ്ഥാനാർഥി എൻ ഹരിദാസൻ  പ്രചാരണം നടത്തിയത്. ജെഎൻജിഎച്ച്‌എസ്‌എസ്‌ റിട്ട. അധ്യാപകനായ ഹരിദാസിനെ നിറഞ്ഞ സന്തോഷത്തോടെയാണ്‌ ‌ ശിഷ്യർ സ്വീകരിക്കുന്നത്. നാർഥിയെ അനുഗമിച്ചു. 

വി.പി.അബ്ദുൽ റഹ്മാൻ

മാഹി ∙ എൻഡിഎ പിന്തുണയുള്ള എൻആർ കോൺഗ്രസിന്റെ സ്ഥാനാർഥി വി.പി.അബ്ദൾ റഹ്മാൻ ഇടയിൽപീടിക മേഖലയിലാണ് ഇന്നലെ വോട്ട് തേടിയത്. ഗൃഹസന്ദർശനവും നടത്തി. കെ.ടി.കെ.ബൈജു. സുരേന്ദ്രൻ മുണ്ടോത്ത്‌, ജിത്തു മഞ്ചക്കൽ, എം. സുരേന്ദ്രൻ, പി.നിമീഷ് കുമാർ, വിപിൻ വിൻസെന്റ്. വി പ്രദീപ്‌, ഇ.പ്രേമാനന്ദൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

എൽഡിഎഫ് പ്രകടനപത്രിക 

പാനൂർ ∙ കൂത്തുപറമ്പ് മണ്ഡലത്തിലെ സമഗ്ര  വികസനം ലക്ഷ്യമിട്ട എൽഡിഎഫ് പ്രകടന പത്രികയായ വികസന വിളംബരം വി.പി.ചാത്തുവിന് കൈമാറി  സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രൻ പ്രകാശനം ചെയ്തു.പി.കെ.പ്രവീൺ അധ്യക്ഷത വഹിച്ചു.  പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം സ്ഥലമെടുപ്പും നിർമാണവും ത്വരിതഗതിയിലാക്കുമെന്ന് പത്രികയിൽ ഉറപ്പു നൽകുന്നു. കൂത്തൂപറമ്പ് ആശുപത്രി നിർമാണ പ്രവൃത്തിയുടെ വേഗം കൂട്ടും. പാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം വേഗത്തിലാക്കും.

കോട്ടയം ഹയർ സെക്കൻഡറി സ്കൂളിന് കളിസ്ഥലം നിർമിക്കും. കരിയാട് മേഖലയിൽ ഉപ്പ് വെള്ളം കയറുന്നത് തടയാൻ പദ്ധതി തയാറാക്കും. മോന്താൽ– പെരിങ്ങത്തൂർ തീര ദേശ റോ‍‍ഡ് യാഥാർഥ്യമാക്കും. മുഴുവൻ കുടുംബത്തിനും വീട്, ശുദ്ധജലം, ഗതാഗത ,സൗകര്യം എന്നിവ ഒരുക്കും. സ്ഥാനാർഥി കെ.പി.മോഹനൻ, കെ.ധനഞ്ജയൻ, എ.പ്രദീപൻ, കെ.ഇ.കുഞ്ഞബ്ദുല്ല, കെ.പി.യൂസഫ്, കെ.രാമചന്ദ്രൻ, കെ.ടി.രാഗേഷ് എന്നിവർ പ്രസംഗിച്ചു