പയ്യന്നൂർ ∙ കലാശക്കൊട്ടിന് അവസരമുണ്ടായില്ലെങ്കിലും ആവേശം ചോർന്ന് പോകാതെ മുന്നണികളുടെ പ്രചാരണ സമാപനം നടന്നു. കലാശക്കൊട്ടിനു ഒരുക്കം കൂട്ടിയ മുന്നണികൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനു മുന്നിൽ അത് മാറ്റിവച്ചുവെങ്കിലും വൻ ജനക്കൂട്ടമില്ലാതെ 3 മുന്നണികളും ആരവങ്ങളില്ലാതെ പ്രചാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ കലാശക്കൊട്ടിന് അവസരമുണ്ടായില്ലെങ്കിലും ആവേശം ചോർന്ന് പോകാതെ മുന്നണികളുടെ പ്രചാരണ സമാപനം നടന്നു. കലാശക്കൊട്ടിനു ഒരുക്കം കൂട്ടിയ മുന്നണികൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനു മുന്നിൽ അത് മാറ്റിവച്ചുവെങ്കിലും വൻ ജനക്കൂട്ടമില്ലാതെ 3 മുന്നണികളും ആരവങ്ങളില്ലാതെ പ്രചാരണം അവസാനിപ്പിച്ചു. 

എം.പ്രദീപ് കുമാർ

ADVERTISEMENT

പയ്യന്നൂരിൽ നിന്ന് രാവിലെ പാട്ടു വണ്ടിയുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ പ്രചാരണം നടത്തിയത്. വെള്ളൂർ, കരിവെള്ളൂർ, പുത്തൂർ, മാത്തിൽ, പെരിങ്ങോം, മാതമംഗലം, എരമം, മണിയറ, പയ്യന്നൂർ, രാമന്തളി വഴി കടന്നു പോയി. എട്ടിക്കുളത്താണ് റോഡ് ഷോ സമാപിച്ചത്.

ചെറുപുഴ ഭൂദാനം കോളനിയിൽ വരവേൽപ് നൽകി. വെള്ളൂരിൽ പൊട്ടൻ തെയ്യത്തെ കണ്ട് അനുഗ്രഹം വാങ്ങിയാണ് യാത്ര നടത്തിയത്. എസ്.എ.ഷുക്കൂർ ഹാജി, ഡി.കെ.ഗോപിനാഥ്, കെ.ടി.സഹദുല്ല, കെ.ജയരാജ്, പിലാക്കാൽ അശോകൻ, എ.രൂപേഷ്, മഹേഷ് കുന്നുമ്മൽ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനൻ പ്രചാരണ സമാപന ഭാഗമായി നടത്തിയ റോഡ് ഷോയ്ക്ക് ശേഷം പയ്യന്നൂർ ടൗണിൽ സ്ഥാനാർഥിയെ ആനയിച്ച് നടത്തിയ പ്രകടനം.
ADVERTISEMENT

ടി.ഐ.മധുസൂദനൻ

പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനൻ മാത്തിൽ ടൗണിൽ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. കാങ്കോൽ, സ്വാമിമുക്ക്, കരിവെള്ളൂർ, വെള്ളൂർ, പെരുമ്പ, പുതിയ ബസ് സ്റ്റാൻഡ് വഴി സെൻട്രൽ ബസാറിൽ എത്തിയ സ്ഥാനാർഥിയെ ടൗണിലെ 2 ബൂത്തുകളിലെ പ്രവർത്തകർ ചേർന്ന് സ്വീകരിച്ച് പ്രകടനമായി പഴയ ബസ് സ്റ്റാൻഡിലേക്ക് ആനയിച്ചു.

ADVERTISEMENT

തുടർന്ന് നടന്ന പൊതു യോഗത്തിൽ സ്ഥാനാർഥി ടി.ഐ.മധുസൂദനൻ പ്രസംഗിച്ചു. സി.കൃഷ്ണൻ എംഎൽഎ, വി.നാരായണൻ, സി.സത്യപാലൻ, കെ.വി.ഗോവിന്ദൻ, പി.സന്തോഷ്, കെ.വി.ബാബു, സരിൻ ശശി എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും പ്രചാരണ സമാപന ഭാഗമായി പ്രകടനങ്ങൾ നടന്നു.

പയ്യന്നൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരൻ പ്രചാരണ സമാപന ഭാഗമായി ചെറുപുഴയിൽ നിന്ന് പയ്യന്നൂരിലേക്ക് നടത്തിയ റോഡ് ഷോ.

കെ.കെ.ശ്രീധരൻ

പയ്യന്നൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരന്റെ പ്രചാരണ പരിപാടി റോഡ് ഷോയോടു കൂടി അവസാനിച്ചു. ചെറുപുഴയിൽ നിന്ന് ആരംഭിച്ച് പാടിയോട്ടുചാൽ, പെരിങ്ങോം, മാത്തിൽ, കാങ്കോൽ, പെരുമ്പ, പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. രൂപേഷ് തൈവളപ്പിൽ, എം.നാരായണൻ, എം.കെ.മുരളി, പി.ശ്യാംകുമാർ, കെ.ശ്രീനാഥ്, പി.രമേശൻ, എ.കെ.സജി, പ്രണബ് വണ്ണാടിൽ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.