കണ്ണൂർ ∙ കമ്യൂണിസ്റ്റുകാർ രാജ്യസ്നേഹം ഇല്ലാത്തവരും അക്രമകാരികളും ആണെന്നു വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യയിലെ തൊഴിലാളി വർഗത്തെയും രാജ്യത്തെയും കൂറോടെ സേവിക്കും എന്ന പ്രതിജ്ഞ എടുത്താണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കമ്യൂണിസ്റ്റുകാർ രാജ്യസ്നേഹം ഇല്ലാത്തവരും അക്രമകാരികളും ആണെന്നു വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യയിലെ തൊഴിലാളി വർഗത്തെയും രാജ്യത്തെയും കൂറോടെ സേവിക്കും എന്ന പ്രതിജ്ഞ എടുത്താണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുക്കുന്നത്. അങ്ങനെയുള്ള പാ‍ർട്ടിയെ ആണ് രാജ്യസ്നേഹം ഇല്ലാത്തവരെന്നു മുദ്ര കുത്താൻ ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട പാർട്ടിയാണ് സിപിഎം.

ആ പാർട്ടിയെ ആണ് അക്രമകാരികൾ ആയി ചിത്രീകരിക്കുന്നത്. സിപിഎമ്മിന്റെ സ്വാധീനം വർധിക്കുന്നു എന്നതിനു തെളിവാണ് ഇത്തരം കള്ളപ്രചാരണങ്ങളെന്നും കോടിയേരി പറഞ്ഞു. സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസത്തിന് ഒരു മാതൃക മാത്രമല്ല ഉള്ളതെന്നും ഇന്ത്യൻ – ലോക സാഹചര്യങ്ങളെ വിലയിരുത്തി ആണ് ഓരോ പാർട്ടി കോൺഗ്രസിലും സമൂഹത്തെ നയിക്കാൻ സിപിഎം കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്ത പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.

ADVERTISEMENT

സോവിയറ്റ് യൂണിയൻ സോഷ്യലിസ്റ്റ് പാതയിൽ വലിയ പുരോഗതി കൈവരിച്ചു. പിന്നീട് അതു തകർന്നു. ചൈന ആ പാതയിൽ മുന്നേറാൻ ശ്രമിക്കുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളും ശ്രമിക്കുന്നു. ഇതും മുതലാളിത്ത രാജ്യങ്ങളിലെ അനുഭവങ്ങളും എല്ലാം വിലയിരുത്തി ആണു പാർട്ടി മുന്നോട്ടു പോകുന്നത്. വികസന രംഗത്തു ബദൽ മാർഗങ്ങൾ സൃഷ്ടിക്കാൻ സിപിഎമ്മിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.