കണ്ണൂർ∙ ജില്ലയിൽ 2000 കടന്നു പ്രതിദിന കോവിഡ് കണക്കുകൾ. ഇന്നലെ 2015 പേരാണു ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയത്. 440 പേർ ഇന്നലെ രോഗമുക്തി നേടി. 10569 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 540 പേർ നെഗറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 307068 ആയി. വേണം കരുതൽജില്ലയിൽ കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലയിൽ 2000 കടന്നു പ്രതിദിന കോവിഡ് കണക്കുകൾ. ഇന്നലെ 2015 പേരാണു ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയത്. 440 പേർ ഇന്നലെ രോഗമുക്തി നേടി. 10569 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 540 പേർ നെഗറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 307068 ആയി.

വേണം കരുതൽ

ADVERTISEMENT

ജില്ലയിൽ കോവിഡ് പോസിറ്റീവാകുന്നരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.നാരായണ നായ്ക് അറിയിച്ചു. കോവിഡ് വകഭേദമായ ഒമിക്രോണിനു വ്യാപനശേഷി കൂടുതലാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന പോസിറ്റീവ് രോഗികളുടെ എണ്ണത്തിലും നേരിയ വർധനയുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലയിൽ നല്ല രീതിയിൽ വാക്സിനേഷൻ നടന്നിട്ടുള്ളതിനാൽ ഐസിയു, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരുന്ന രോഗികൾ കുറവാണ്.

പൊതുജനങ്ങൾ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു. ചെറിയ തോതിലുള്ള മറ്റ് അസുഖങ്ങൾക്ക് ഇ-സജ്ഞീവനി ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്തണം. കോവിഡുമായി ബന്ധപ്പെട്ട് അടുത്ത മൂന്നാഴ്ചകൾ ഏറെ നിർണായകമാണ്. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ പൊതുജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണ്. പോസിറ്റീവായാൽ കൃത്യമായി ഹോം ഐസലേഷൻ പാലിക്കണം.

ADVERTISEMENT

രണ്ടാമത്തെ ഡോസ് വാക്സീൻ സ്വീകരിക്കാനുള്ളവർ എത്രയും വേഗം സ്വീകരിക്കണം. 15 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ പുരോഗമിക്കുകയാണ്. കഴിയുന്നതും ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും പൊതുഇടങ്ങളിൽ ഇറങ്ങരുത്. ചെറിയ രോഗലക്ഷണമുണ്ടായാൽ ഉടൻ തന്നെ ക്വാറന്റീനിൽ പ്രവേശിക്കുകയും ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തുകയും ചെയ്യണമെന്നും ഡിഎംഒ പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38%

ADVERTISEMENT

ഇന്നലെ ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് 38 ശതമാനമായി ഉയർന്നു. 5267 പരിശോധനകളാണ് ഇന്നലെ നടത്തിയത്. ഇതുവരെ ജില്ലയിൽ 2483235 പരിശോധനകൾ നടത്തി.

വാക്സിനേഷനിൽ ജില്ല മുന്നിൽ

ജില്ലയിൽ അർഹരായ എല്ലാവരും ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു. കേന്ദ്രസർക്കാർ നൽകിയ കണക്കുപ്രകാരമുള്ള എണ്ണത്തെക്കാൾ മൂന്നു ശതമാനം കൂടുതലാണ് ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം. 84 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു. 33 ശതമാനം ആളുകൾ കരുതൽ ഡോസും സ്വീകരിച്ചിട്ടുണ്ട്. 15–18 പ്രായക്കാരായ കുട്ടികളിൽ 84 ശതമാനം പേരും ആദ്യ ഡോസ് വാക്സീൻ എടുത്തു. ഇന്നലെ ജില്ലയിൽ 9528 പേർക്കു വാക്സീൻ വിതരണം ചെയ്തു. 2553 കുട്ടികൾക്കു കൂടി ഇന്നലെ വാക്സീൻ നൽകി. 2378 പേർക്കാണ് ഇന്നലെ കരുതൽ ഡോസ് നൽകിയത്.

ആശുപത്രിയിലുള്ള ആക്ടീവ് കേസുകൾ 339

ജില്ലയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ആക്ടീവ് കേസുകളുടെ എണ്ണം 339 ആണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം അനുസരിച്ചുള്ള പുതിയ മാനദണ്ഡപ്രകാരം ജില്ല നിലവിൽ ഒരു കാറ്റഗറിയിലും പെടുന്നില്ല. 2930 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ 339 പേർ പോസിറ്റീവാണ്. ഇതു 11.6 ശതമാനമാണ്. കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ ജനുവരി 1 മുതൽ 21 വരെ 50.6 ശതമാനവും ഐസിയുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 48.9 ശതമാനവും വർധനയുണ്ടായി. കഴിഞ്ഞ ഒന്നിനു കോവിഡ് പോസിറ്റീവായി 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21ന് 339 പേരെ പ്രവേശിപ്പിച്ചു. ഒന്നിന് കോവിഡ് പോസിറ്റീവായ 47 പേരെ ഐസിയുവിലാക്കി. ഇന്നലെ അത് 70 പേരാണ്.