തളിപ്പറമ്പ്∙ വിവിധ കേസുകളിൽപ്പെട്ട പഴകിയ വാഹനങ്ങൾ സൂക്ഷിക്കുന്ന പൊലീസ് യാർഡിലുണ്ടായ അഗ്നി ബാധയിൽ 4 വാഹനങ്ങൾ ഭാഗികമായി കത്തി നശിച്ചു. കരിമ്പത്തിന് സമീപം വെള്ളാരംപാറയിലെ പൊലീസ് യാർഡിലാണ് ഇന്നലെ വൈകിട്ട് തീ പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാ സേന സ്ഥലത്ത് കുതിച്ചെത്തി തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ്∙ വിവിധ കേസുകളിൽപ്പെട്ട പഴകിയ വാഹനങ്ങൾ സൂക്ഷിക്കുന്ന പൊലീസ് യാർഡിലുണ്ടായ അഗ്നി ബാധയിൽ 4 വാഹനങ്ങൾ ഭാഗികമായി കത്തി നശിച്ചു. കരിമ്പത്തിന് സമീപം വെള്ളാരംപാറയിലെ പൊലീസ് യാർഡിലാണ് ഇന്നലെ വൈകിട്ട് തീ പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാ സേന സ്ഥലത്ത് കുതിച്ചെത്തി തീ കെടുത്തിയതിനാൽ കാര്യമായ നഷ്ടമുണ്ടായില്ല. 2 മിനി ലോറികൾ, ഒരു ഗുഡ്സ് ഓട്ടോറിക്ഷ, വാൻ എന്നിവയാണ് ഭാഗികമായി കത്തിയത്.

അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റ് 2 മണിക്കൂറിലധികം പ്രവർത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വർഷങ്ങൾക്ക് മുൻപ് പിടികൂടിയ വാഹനങ്ങൾ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഇവിടെ കാവലുള്ള ഹോംഗാർഡ് ഉടൻ വിവരമറിയിച്ചതിനാലാണ് തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചത്. തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രം സ്റ്റേഷൻ ഓഫിസർ പി.വി.അശോകൻ, അസി. സ്റ്റേഷൻ ഓഫിസർമാരായ ടി.അജയൻ, കെ.വി.സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്. സമീപത്തെ പറമ്പിൽ നിന്നാണ് തീ പടർന്നത്. ഇവിടെയുള്ള ഏക്കർ കണക്കിന് സ്ഥലവും കത്തി നശിച്ചു.