കണ്ണൂർ ∙ തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. മിനുക്കുപണികൾ മാത്രമാണ് ശേഷിക്കുന്നത്. 94 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.20 കോടി രൂപ ചെലവാക്കിയാണ് നിർമിച്ചത്. മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് 31ന് ഉദ്ഘാടനം ചെയ്യും. എരഞ്ഞോളി പാലം ഒഴികെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. മിനുക്കുപണികൾ മാത്രമാണ് ശേഷിക്കുന്നത്. 94 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.20 കോടി രൂപ ചെലവാക്കിയാണ് നിർമിച്ചത്. മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് 31ന് ഉദ്ഘാടനം ചെയ്യും. എരഞ്ഞോളി പാലം ഒഴികെയുള്ള റോഡ് നിർമാണം കഴിഞ്ഞ വർഷം ജനുവരിയിൽ പൂർത്തിയായിരുന്നു.

നിർമാണം തുടങ്ങിയശേഷം 2016ൽ പൊളിച്ചുപണിയേണ്ടി വന്നതാണ് പാലത്തിന്റെ പൂർത്തീകരണം വൈകിപ്പിക്കാൻ ഇടയാക്കിയത്. ജലപാതയുടെ ഭാഗമായതിനാൽ പാലത്തിന്റെ ഉയരം കൂട്ടണമെന്ന ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിന്റെ നിർദേശത്തെത്തുടർന്നായിരുന്നു പൊളിച്ചുപണി. അഞ്ച് മീറ്റർ ഉയരം ലഭിക്കുന്നതിനായി അധിക ഭൂമി ഏറ്റെടുത്ത് രൂപരേഖ പരിഷ്കരിച്ച് പുനർനിർമിക്കുകയായിരുന്നു.

ADVERTISEMENT

നടപ്പാത, സൂചനാ ബോർഡുകൾ, സോളർ തെരുവു വിളക്കുകൾ എന്നിവയും പാലത്തിന്റെ ഭാഗമായി സജ്ജമാക്കുന്നുണ്ട്. ഇരുവശത്തും 12 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഓരോ അടിപ്പാതയും നിർമിച്ചിട്ടുണ്ട്. ഉയരം കൂടിയതു കാരണം ഗാബിയോൺ സുരക്ഷാ ഭിത്തിയോടുകൂടിയാണ് സമീപന റോഡ് സജ്ജമാക്കിയത്.

570 മീറ്ററാണ് സമീപന റോഡിന്റെ നീളം. മറ്റു സമീപന റോഡുകളിലേക്ക് പ്രവേശനം ലഭിക്കാൻ പാലത്തിനു സമാന്തരമായി സർവീസ് റോഡും നിർമിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ദിനേഷ് ചന്ദ്ര ആർ അഗർവാൾ ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാറുകാർ. എഗിസ് ഇന്ത്യ കൺസൽറ്റിങ് എൻജിനീയേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു മേൽനോട്ട ചുമതല.

ADVERTISEMENT

ഏഴും വീഴില്ല: നിർണായകമായത് മലയാള മനോരമ ക്യാംപെയ്ൻ

ബ്രിട്ടിഷ് ഭരണകാലത്ത് നിർമിച്ച വീതി കുറഞ്ഞ 7 പാലങ്ങളുമായി തകർന്നു കിടന്നിരുന്ന തലശ്ശേരി – വളവുപാറ സംസ്ഥാനാന്തര പാത പുനർനിർമിക്കാനുള്ള പദ്ധതി നീണ്ടത് 17 വർഷത്തോളം. 2004 ലാണ് റോഡ് പ്രവൃത്തി തുടങ്ങിയത്. ഈ പാതയിലെ മെരുവമ്പായി, കരേറ്റ, കൾറോഡ്, ഉളിയിൽ, ഇരിട്ടി, കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി 2011 ഓഗസ്റ്റ് 13 ന് മെട്രോ മനോരമയിൽ ‘ഏഴും വീഴും’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വിശദമായ വാർത്തയാണ് പാലങ്ങളുടെ പുനർനിർമാണത്തിലേക്കു നയിച്ചത്.

ADVERTISEMENT

ഏഴു പാലങ്ങളുടെയും അപകടാവസ്ഥ ബോധ്യപ്പെട്ടതോടെ പുനർനിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ മെരുംവമ്പായി, കരേറ്റ, കൾറോഡ്, ഉളിയിൽ, ഇരിട്ടി പാലങ്ങൾ നേരത്തെ പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. കൂട്ടുപുഴ പാലത്തിന്റെ ഉദ്ഘാടനം പുതുവർഷത്തിൽ നിശ്ചയിച്ചെങ്കിലും കുടക് മേഖലയിലെ ജനപ്രതിനിധികളെ അറിയിച്ചില്ലെന്ന പരാതിയെത്തുടർന്ന് മാറ്റുകയായിരുന്നു. എരഞ്ഞോളി പാലം കൂടി പൂർത്തിയാകുന്നതോടെ മനോരമയുടെ വാർത്താ ദൗത്യത്തിനും ശുഭകരമായ പൂർത്തീകരണമാകും.

ഓരോ പാലവും പണി തുടങ്ങിയ തീയതിയും പൂർത്തിയായ തീയതിയും

∙മെരുവമ്പായി– 2016 ഒക്ടോബർ 23 (2012ൽ പണി തുടങ്ങി    പിന്നീട് നിർത്തിയിരുന്നു)– 2017 ഓഗസ്റ്റ് 26
∙കരേറ്റ– 2018 മാർച്ച് 23– 2018 ഡിസംബർ 26
∙കൾറോഡ് 2017 ജനുവരി 18– 2019 ഫെബ്രുവരി 4
∙ഉളിയിൽ 2017 ജനുവരി 20– 2018 ഫെബ്രുവരി 27

∙ഇരിട്ടി 2016 നവംബർ 30 – 2021 ഏപ്രിൽ 7
∙കൂട്ടുപുഴ 2017 നവംബർ 4– 2021 ഡിസംബർ 27
∙എരഞ്ഞോളി 2019 മാർച്ച് 25– 2022 ജനുവരി 31 (ഉദ്ഘാടനം)