കണ്ണൂർ∙ഹോട്ടൽ പൊളിച്ചു മാറ്റിയതിനെതിരെ സമരം നടത്തി വരുന്ന കുടുംബശ്രീ പ്രവർത്തകർ കോർപറേഷൻ മേയർ ടി.ഒ.മോഹനനെ ഓഫിനു മുന്നിൽ തടഞ്ഞ് ഉടുമുണ്ടു വലിച്ചഴിക്കാൻ ശ്രമിച്ചു. സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു നീക്കിയ പൊലീസ് മേയർക്ക് ഓഫിസിലേക്കു വഴിയൊരുക്കി. സമരക്കാരും വനിതാ പൊലീസും തമ്മിൽ പിടിവലി നടന്നു. സമരം

കണ്ണൂർ∙ഹോട്ടൽ പൊളിച്ചു മാറ്റിയതിനെതിരെ സമരം നടത്തി വരുന്ന കുടുംബശ്രീ പ്രവർത്തകർ കോർപറേഷൻ മേയർ ടി.ഒ.മോഹനനെ ഓഫിനു മുന്നിൽ തടഞ്ഞ് ഉടുമുണ്ടു വലിച്ചഴിക്കാൻ ശ്രമിച്ചു. സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു നീക്കിയ പൊലീസ് മേയർക്ക് ഓഫിസിലേക്കു വഴിയൊരുക്കി. സമരക്കാരും വനിതാ പൊലീസും തമ്മിൽ പിടിവലി നടന്നു. സമരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ഹോട്ടൽ പൊളിച്ചു മാറ്റിയതിനെതിരെ സമരം നടത്തി വരുന്ന കുടുംബശ്രീ പ്രവർത്തകർ കോർപറേഷൻ മേയർ ടി.ഒ.മോഹനനെ ഓഫിനു മുന്നിൽ തടഞ്ഞ് ഉടുമുണ്ടു വലിച്ചഴിക്കാൻ ശ്രമിച്ചു. സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു നീക്കിയ പൊലീസ് മേയർക്ക് ഓഫിസിലേക്കു വഴിയൊരുക്കി. സമരക്കാരും വനിതാ പൊലീസും തമ്മിൽ പിടിവലി നടന്നു. സമരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ഹോട്ടൽ പൊളിച്ചു മാറ്റിയതിനെതിരെ സമരം നടത്തി വരുന്ന കുടുംബശ്രീ പ്രവർത്തകർ കോർപറേഷൻ മേയർ ടി.ഒ.മോഹനനെ ഓഫിനു മുന്നിൽ തടഞ്ഞ് ഉടുമുണ്ടു വലിച്ചഴിക്കാൻ ശ്രമിച്ചു. സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു നീക്കിയ പൊലീസ് മേയർക്ക് ഓഫിസിലേക്കു വഴിയൊരുക്കി. സമരക്കാരും വനിതാ പൊലീസും തമ്മിൽ പിടിവലി നടന്നു. സമരം ചെയ്തവരെ തൂക്കിയെടുത്തും വലിച്ചിഴച്ചുമാണു വണ്ടിയിൽ കയറ്റിക്കൊണ്ടു പോയത്.

സംഘർഷഭരിതമായിരുന്നു ഇന്നലെ രാവിലെ കോർപറേഷൻ ഓഫിസ് പരിസരം. സമരം ഒത്തു തീർക്കാൻ സിപിഎം നേതാക്കളും മേയറും തമ്മിൽ സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. അപമാനിക്കാനും ദേഹോപദ്രവമേൽപിക്കാനും ശ്രമിച്ചതിനു മേയർ കുടുംബശ്രീ പ്രവർത്തകർക്കും രണ്ടു പ്രതിപക്ഷ വനിതാ കൗൺസിലർമാർക്കുമെതിരെ പൊലീസിൽ പരാതി നൽകി. പൊലീസ്  ബലപ്രയോഗത്തിൽ പരുക്കേറ്റ കുടുംബശ്രീ പ്രവർത്തകരായ എൻ.കെ.ശ്രീജ (53), ആർ.പ്രസീത (43), എ.പി.രമണി (66), കെ.കമലാക്ഷി (58) എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

പിടിവള്ളി ! കണ്ണൂർ കോർപറേഷൻ ഓഫിസ് വളപ്പിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുമാറ്റിയ കുടുംബശ്രീ ഹോട്ടൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ ഓഫിസ് വളപ്പിൽ സമരം ചെയ്ത കുടുംബശ്രീ പ്രവർത്തകർ, ഓഫിസിലേക്ക് കയറാൻ ശ്രമിച്ച മേയർ ടി.ഒ.മോഹനന്റെ ഉടുമുണ്ട് വലിച്ചൂരാൻ ശ്രമിച്ചപ്പോൾ. ചിത്രം: മനോരമ
ADVERTISEMENT

മേയറെ തടഞ്ഞതിനു 18 കുടുംബശ്രീ പ്രവർത്തകർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ടേസ്റ്റി ഹട്ട് എന്ന പേരിൽ കോർപറേഷൻ ഓഫിസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ കഴിഞ്ഞ ‍ഞായർ പൊളിച്ചു മാറ്റിയിരുന്നു. കോർപറേഷൻ ഓഫിസ് വളപ്പിൽ പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പകരം സംവിധാനം ഏർപ്പെടുത്താതെ ജീവിതമാർഗം വഴിമുട്ടിച്ചെന്ന് ആരോപിച്ചു കുറച്ചു ദിവസമായി കുടുംബശ്രീ പ്രവർത്തകർ കോർപറേഷൻ ഓഫിസിനു മുന്നിൽ സമരം നടത്തി വരുന്നുണ്ട്.

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ ഓഫിസിലെത്തിയ മേയറെ സമരക്കാർ തടഞ്ഞത്. മേയറെ തടഞ്ഞ കുടുംബശ്രീ പ്രവർത്തകരെ  വനിതാ പൊലീസുകാർ ബലം പ്രയോഗിച്ചു നീക്കാൻ തുടങ്ങുന്നതു വരെ 10 മിനിറ്റിലേറെ മേയർ ഓഫിസിൽ കയറാൻ കഴിയാതെ പുറത്തു കാത്തുനിന്നു. സമരക്കാരെ നീക്കം ചെയ്യുന്നതിനിടെ അകത്തേക്കു കടക്കാൻ ശ്രമിച്ചപ്പോഴാണു വാതിലിനു മുന്നിൽ ഇരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്ന സമരക്കാർ മേയറുടെ ഉടുമുണ്ട് വലിച്ചഴിക്കാൻ നോക്കിയത്. അതിനെ അതിജീവിച്ച് അദ്ദേഹം ഓഫിസിലേക്കു കയറിപ്പോയി. 

കൂടുതൽ വനിതാ പൊലീസുകാരെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കം ചെയ്തു. അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയ പൊലീസ് വാഹനം ഗേറ്റിൽ തടയാനും ശ്രമമുണ്ടായി. സമരക്കാർക്കു പിന്തുണയുമായി ഏതാനും വനിതാ പ്രവർത്തകർ ഗേറ്റിലും നിലയുറപ്പിച്ചിരുന്നു. ഇവരെയും പൊലീസ് നീക്കം ചെയ്തു. പൊലീസ് നീതിരഹിതമായാണു പെരുമാറിയതെന്നു സമരക്കാർ ആരോപിച്ചു. പൊലീസിന്റെ ബലപ്രയോഗം ശരിയായ നടപടിയല്ലെന്നു പ്രതിപക്ഷ കൗൺസിലർ എൻ.സുകന്യയും അഭിപ്രായപ്പെട്ടു. സമരം ശക്തിപ്പെടാൻ ഇടയുണ്ടെന്ന വിവരത്തെത്തുടർന്ന് രാവിലെ തന്നെ പൊലീസ് കോർപറേഷൻ ഓഫിസ്‍ പരിസരത്തു നിലയുറപ്പിച്ചിരുന്നു. 

സംഘർഷം നടക്കുന്നതറിഞ്ഞു സ്ഥലത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പ്രകാശൻ, ഏരിയ സെക്രട്ടറി കെ.പി.സുധാകരൻ, പ്രതിപക്ഷ കൗൺസിലർ എൻ.സുകന്യ എന്നിവർ മേയറുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിനു കോർപറേഷൻ സന്നദ്ധത അറിയിച്ചെങ്കിലും ഏതു തരത്തിൽ വേണമെന്നു തീരുമാനമായില്ല. പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്ന് എം.പ്രകാശൻ മാധ്യമങ്ങളോടു പറഞ്ഞു. പരിഹരിക്കാമെന്ന് ഉറപ്പു നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേയറെ  സമരക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ ഭരണപക്ഷ കൗൺസിലർമാരും ജീവനക്കാരും പ്രതിഷേധ പ്രകടനം നടത്തി. 

ADVERTISEMENT

സമരത്തിലുള്ളത് വനിതാ ഗുണ്ടകൾ 

കോർപറേഷനു മുന്നിൽ സമരം നടത്തുന്നതു കുടുംബശ്രീ പ്രവർത്തകരല്ല, വനിതാ ഗുണ്ടകളാണ്. സിപിഎമ്മിന്റെ പ്രേരണയിലാണ് അവർ വന്നത്. അവരാണു മുണ്ട് വലിച്ചഴിക്കാനും ദേഹോപദ്രവമേൽപിക്കാനും ശ്രമിച്ചത്. പൊലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുകയായിരുന്നു. ഭരണസമിതി എടുത്ത തീരുമാനമാണു നടപ്പാക്കിയത്. വ്യക്തി കേന്ദ്രീകൃതമായ ആക്രമണമാണു സമരത്തിന്റെ പേരിൽ നടത്തുന്നത്. പ്രശ്ന പരിഹാരത്തിനു കോർപറേഷൻ തടസ്സമല്ല. വാടകത്തർക്കത്തിന്റെ പേരിൽ ജില്ലാ പഞ്ചായത്ത് കുടുംബശ്രീയെ ഒഴിപ്പിച്ചിട്ടുണ്ട്. കോർപറേഷനിൽ വാടകയോ കരാറോ ഇല്ലാതെയാണ്  ഹോട്ടൽ പ്രവർത്തിച്ചത്. കോർപറേഷൻ കെട്ടിടത്തിന്റെ നിർമാണ ജോലികൾക്കായാണു ഹോട്ടൽ പ്രവർത്തിച്ച ഷെഡ് മാറ്റേണ്ടി വന്നത്. ഒരേ വിഷയത്തിൽ സിപിഎം രണ്ട് നിലപാട് സ്വീകരിക്കുന്നതു ശരിയല്ല - മേയർ ടി.ഒ.മോഹനൻ

പരാതി നൽകി മേയർ 

കണ്ണൂർ∙അപമാനിക്കാൻ ശ്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും കോർപറേഷൻ മേയർ ടി.ഒ.മോഹനൻ കുടുംബശ്രീ പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി. ടേസ്റ്റി ഹട്ട് കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരായ ശ്രീഷ്മ, രമണി, ശ്രീജ, പ്രസീത തുടങ്ങി 7 പേരും കൗൺസിലർമാരായ രജനി, സീത മുൻ സിഡിഎസ് അംഗം ശർമിള എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു 4 പേർക്കുമെതിരെയാണു പരാതി. ഓഫിസ് പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സമരം തട‌യണമെന്നു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇന്നലെയും ഇതു തടയുന്നതിനു പൊലീസിന്റെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നതു ഖേദകരമാണെന്നും മേയർ പരാതിയിൽ‌ പറഞ്ഞു.

ADVERTISEMENT

കുടുംബശ്രീയെ വഴിയാധാരമാക്കാൻ വിടില്ല 

‘കുടുംബശ്രീ പ്രവർത്തകരെ വഴിയാധാരമാക്കാൻ മേയർക്ക് ആരാണ് അധികാരം നൽകിയത്? പകരം സംവിധാനം ഉണ്ടാക്കി കൊടുക്കാതെ കുടുംബശ്രീ സംരംഭങ്ങൾ ഒഴിപ്പിക്കരുതെന്ന ഉത്തരവുണ്ട്. വിഷയം പലതവണ മേയറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. സമരം നീട്ടിക്കൊണ്ടു പോകാനാണു ഭാവമെങ്കിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ഇടപെടേണ്ടി വരും.’ - എം.പ്രകാശൻ (സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം)

പ്രതിഷേധിച്ചു

കോർപറേഷനിൽ കുടുംബശ്രീ ഹോട്ടൽ സമരവുമായി ബന്ധപ്പെട്ട് മേയർ ടി.ഒ.മോഹനനെ കയ്യേറ്റം ചെയ്യുകയും മുണ്ട് വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്ത നടപടിയിൽ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി എന്നിവർ പ്രതിഷേധിച്ചു. പൊലീസിനെ കാഴ്ചക്കാരാക്കി നിർത്തിയാണ് അതിക്രമം നടത്തിയത്. പൊലീസിന്റെ ഒത്താശയോടെയാണ് കുടുംബശ്രീക്കാർ മേയർക്കു നേരെ അക്രമത്തിന് തുനിഞ്ഞത്. ജനാധിപത്യപരമായി നടക്കുന്ന സമരങ്ങളെ അക്രമത്തിലേക്ക് തള്ളിവിട്ട് സമവായ സാധ്യത പോലും ഇല്ലാതാക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.

പ്രകടനം നടത്തി കോൺഗ്രസ്

മേയർ ടി.ഒ.മോഹനനെ അപമാനിക്കാൻ ശ്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത മഹിളാ അസോസിയേഷൻ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ രാജീവൻ എളയാവൂർ, കെ.സി.മുഹമ്മദ് ഫൈസൽ, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, പി.മാധവൻ, സി.ടി.ഗിരിജ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, സുധീഷ് മുണ്ടേരി എന്നിവർ നേതൃത്വം നൽകി.