കാക്കയങ്ങാട്∙ ഖേലോ - ഇന്ത്യ യൂത്ത് ഗെയിംസിൽ മെഡൽ നേട്ടവുമായി പാലപ്പുഴ പഴശ്ശിരാജാ കളരി അക്കാദമി. ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 5 മെഡലുകളാണ് കേരളത്തിന് വേണ്ടി പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങൾ നേടിയത്. ഒരു സ്വർണവും 2 വീതം വെള്ളി, വെങ്കലം മെഡലുകളും ആണ് ഇവർ നേടിയത്. അക്കാദമിയിലെ അനശ്വര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കയങ്ങാട്∙ ഖേലോ - ഇന്ത്യ യൂത്ത് ഗെയിംസിൽ മെഡൽ നേട്ടവുമായി പാലപ്പുഴ പഴശ്ശിരാജാ കളരി അക്കാദമി. ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 5 മെഡലുകളാണ് കേരളത്തിന് വേണ്ടി പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങൾ നേടിയത്. ഒരു സ്വർണവും 2 വീതം വെള്ളി, വെങ്കലം മെഡലുകളും ആണ് ഇവർ നേടിയത്. അക്കാദമിയിലെ അനശ്വര മുരളീധരൻ (മെയ്പ്പയറ്റ് – സ്വർണം),

അനശ്വര മുരളീധരൻ, കീർത്തന കൃഷ്ണ (കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ് - വെള്ളി), ഇ.നയന (മെയ്പ്പയറ്റ് – വെങ്കലം), കെ.കെ.അയന (ചവിട്ടിപൊങ്ങൽ – വെങ്കലം) എന്നിങ്ങനെയാണ് മെഡലുകൾ നേടിയത്. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ നിർവാഹക അംഗവും ഖേലോ ഇന്ത്യ ഗെയിംസിൽ കളരിപ്പയറ്റ് ടെക്നിക്കൽ ഒഫിഷ്യലും ആയിരുന്ന പി.ഇ.ശ്രീജയൻ ഗുരുക്കളുടെ ശിക്ഷണത്തിലാണു പഴശ്ശിരാജ കളരി അക്കാദമിയിലെ കായികതാരങ്ങൾ പരിശീലനം നടത്തുന്നത്.

ADVERTISEMENT

13 വർഷമായി പൂർണമായും സൗജന്യമായി ആണ് നൂറോളം പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഇവിടെ പരിശീലനം നൽകുന്നത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മികച്ച നേട്ടം കൊയ്ത പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങൾക്ക് 16 ന് 3ന് മുഴക്കുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകും.