ആലക്കോട് ∙ വഴിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. പുതിയങ്ങാടിയിലെ തളിയിൽ ഷജിൻ കുമാറിനെ(29)യാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് രാവിലെ കൊട്ടയാട്ടെ തെക്കേമുറിയിൽ സോജിയുടെ രണ്ടര പവന്റെ താലിമാലയാണ് സ്കൂട്ടറിൽ വഴി ചോദിച്ച് എത്തിയ ഇയാൾ പിടിച്ചു പറിച്ചത്. പ്രദേശത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലക്കോട് ∙ വഴിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. പുതിയങ്ങാടിയിലെ തളിയിൽ ഷജിൻ കുമാറിനെ(29)യാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് രാവിലെ കൊട്ടയാട്ടെ തെക്കേമുറിയിൽ സോജിയുടെ രണ്ടര പവന്റെ താലിമാലയാണ് സ്കൂട്ടറിൽ വഴി ചോദിച്ച് എത്തിയ ഇയാൾ പിടിച്ചു പറിച്ചത്. പ്രദേശത്തെ ഒരാളുടെ പേരു പറഞ്ഞ് അയാളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചാണ് വീട്ടമ്മയുടെ അടുത്തെത്തിയത്.

മറുപടി പറഞ്ഞുനീങ്ങിയ വീട്ടമ്മയുടെ പിന്നിൽ നിന്നാണ് മാല പൊട്ടിച്ചെടുത്തത്. മാല വിൽപന നടത്തിയ ജ്വല്ലറിയിൽ കൊണ്ടുപോയ ഇയാളെ ജ്വല്ലറി ഉടമ തിരിച്ചറിയുകയും ഉരുക്കിയ സ്വർണം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരു ബൈക്ക് കത്തിച്ച കേസിലും മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസിലും ഷജിൻ കുമാർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.