ഇരിട്ടി∙ സുപ്രീം കോടതിയുടെ ബഫർ സോൺ വിധിക്കു എതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധം അലയടിക്കുമ്പോൾ ജില്ലയിൽ നെഞ്ചിടിപ്പോടെ 7 പഞ്ചായത്തുകൾ. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെയും കർണാടകയുടെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെയും അതിർത്തി പങ്കിടുന്ന ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം, കണിച്ചാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ സുപ്രീം കോടതിയുടെ ബഫർ സോൺ വിധിക്കു എതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധം അലയടിക്കുമ്പോൾ ജില്ലയിൽ നെഞ്ചിടിപ്പോടെ 7 പഞ്ചായത്തുകൾ. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെയും കർണാടകയുടെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെയും അതിർത്തി പങ്കിടുന്ന ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലായി ആയിരക്കണക്കിനു കുടുംബങ്ങളാണ് വിധി വന്നതു മുതൽ ആശങ്കയിൽ കഴിയുന്നത്.

പരിസ്ഥിതി ലോല മേഖലയിലെ നിർമാണങ്ങളുടെ വിവരങ്ങൾ 3 മാസത്തിനകം നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോടു നിർദേശിച്ചിട്ടുള്ളതിനാൽ ഇതിനുള്ള നീക്കവും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമ നിർമാണം നടത്തി ആണെങ്കിലും കർഷകരെ രക്ഷിക്കണമെന്ന ആവശ്യമായി പരിസ്ഥിതി ലോല മേഖല ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നടത്തുന്ന പോരാട്ടങ്ങളും അനുദിനം ശക്തിപ്പെടുകയാണ്.

ADVERTISEMENT

തലശ്ശേരി അതിരൂപതയും സർവകക്ഷി കർമ സമിതിയും പ്രമുഖ കർഷക പ്രസ്ഥാനങ്ങളായ ഇൻഫാമും കിഫയും ഉൾപ്പെടെ രാഷ്ട്രീയ മത ചിന്തകൾക്ക് അതീതമായി എല്ലാവരും സമര രംഗത്താണ്. സർവകക്ഷി കർമ സമിതിയും എൽഡിഎഫും ഹർത്താൽ നടത്തിയും ഇരിട്ടിയിൽ പടുകൂറ്റൻ കർഷക റാലി നടത്തി സർവകക്ഷി കർമ സമിതിയും പോർമുന ശക്തമാക്കുന്നതിന്റെ സൂചനകളും ഇതിനകം നൽകിയിട്ടുണ്ട്.

കർഷകരുടെ നിലപാട്

ജീവൻ കൊടുക്കേണ്ടി വന്നാലും തങ്ങൾ കഠിനാധ്വാനം ചെയ്തു ഫലഭൂയിഷ്ഠമാക്കിയ ഭൂമി പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു തട്ടിയെടുക്കാൻ അനുവദിക്കില്ല. ഇതിനായി വരുന്ന ആരെയും കൃഷിഭൂമിയിൽ കയറ്റില്ല. ഇത് നിലനിൽപിനായുള്ള പോരാട്ടം ആണ്. കുടിയേറ്റ ജനത സമര രംഗത്ത് ഇറങ്ങാറില്ലെന്നും ഇറങ്ങിയാൽ വിജയിച്ചു തിരിച്ചു കയറിയ ചരിത്രമേ ഉള്ളൂവെന്നും ജീവൻ വെടിയേണ്ടി വന്നാലും താൻ കർഷകർക്കു മുന്നിൽ ഉണ്ടാകും എന്നും കഴിഞ്ഞ ദിവസം കർഷക റാലി ഉദ്ഘാടനം ചെയ്തപ്പോൾ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയും വ്യക്തമാക്കിയിരുന്നു.

ഭീഷണിയിൽ

ADVERTISEMENT

∙ തലശ്ശേരി – മൈസൂരു അന്തർ സംസ്ഥാന പാത ഗതാഗതം

∙ മലയോര ഹൈവേ യാത്ര

∙ ആറളം ഫാം മരാമത്ത് റോഡ് യാത്ര

∙ പ്രദേശത്തെ ഒട്ടേറെ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര

ADVERTISEMENT

∙ ബാരാപോൾ ജലവൈദ്യുതി പദ്ധതി നവീകരണവും അറ്റകുറ്റപ്പണികളും

∙ ആറളം ഫാം പുനരധിവാസ മേഖലയിൽ നബാർഡ് പദ്ധതിയിൽ നടത്തുന്ന 38.02 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

∙ ആറളം ഫാമിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നടത്തുന്ന 14.56 കോടി രൂപയുടെ ഫാം പുനരുദ്ധാരണ പദ്ധതി

സമര രംഗത്ത് ഇവർ

∙ തലശ്ശേരി അതിരൂപത ∙ മാനന്തവാടി രൂപത ∙ സർവകക്ഷി കർമ സമിതി ∙ കിഫ ∙ ഇൻഫാം ∙ രാഷ്ട്രീയ കിസാൻ മഹാസംഘ് ∙ കർഷക കോൺഗ്രസ് ∙ കർഷക സംഘം ∙ കിസാൻ സഭ ∙ എസ്എൻഡിപി ∙ കത്തോലിക്കാ കോൺഗ്രസ് ∙ കെസിവൈഎം ∙ വ്യാപാരി സംഘടനകൾ ∙ വിവിധ രാഷ്ട്രീയ പാർട്ടികൾ

പരിസ്ഥിതി ലോല മേഖല (ഇക്കോ സെൻസിറ്റീവ് സോൺ)

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, മറ്റു സംരക്ഷിത വനമേഖലകൾ എന്നിവയ്ക്കു ചുറ്റുമുള്ള സ്ഥലം ഏറ്റെടുത്ത് വനത്തിന് സംരക്ഷണ കവചം ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണ നിയമം 1986 ന്റെ 3–ാം വകുപ്പ്, 5–ാം വകുപ്പ്, 1–ാം ഉപവകുപ്പ്, വന്യജീവി സംരക്ഷണ നിയമം 1972 ന്റെ 5 ഇ (1) വകുപ്പ് എന്നിവ ഉപയോഗപ്പെടുത്തിയാണ് പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കുന്നത്.