കണ്ണൂർ ∙ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിലെ ഭക്ഷണശാലകൾക്കു സ്റ്റാർ റേറ്റിങ് നൽകാൻ തുടങ്ങിയത് ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്നു പ്രതീക്ഷ. 48 കാര്യങ്ങൾ പരിശോധിച്ച ശേഷമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിലെ ഭക്ഷണശാലകൾക്കു സ്റ്റാർ റേറ്റിങ് നൽകാൻ തുടങ്ങിയത് ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്നു പ്രതീക്ഷ. 48 കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഭക്ഷണ നിർമാണ, വിതരണ സ്ഥാപനങ്ങൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്നത്.

അടുക്കളയുടെയും ഉപകരണങ്ങളുടെയും വൃത്തി, മാലിന്യ സംസ്കരണ സൗകര്യം, തൊഴിലാളികളുടെ ആരോഗ്യം, പരിശീലനം ലഭിച്ചവരാണോ? ഏപ്രൺ, ഗ്ലൗസ് തുടങ്ങിയവയുടെ ഉപയോഗം, ഭക്ഷണം പാചകം ചെയ്യുന്ന രീതി, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നത് എങ്ങനെ, വെള്ളത്തിന്റെ ഗുണനിലവാരം, കീട നിയന്ത്രണ സംവിധാനങ്ങൾ, അസംസ്കൃത വസ്തുക്കളുടെയും ഭക്ഷ്യഎണ്ണയുടെയും ഗുണനിലവാരം, പാകം ചെയ്ത ഭക്ഷണത്തിന്റെ പരിശോധന, ഭക്ഷണം വിളമ്പൽ, പാക്കിങ്, വിതരണത്തിനുള്ള വാഹനം തുടങ്ങിയവയെല്ലാം പരിശോധിക്കുന്നുണ്ട്.

രണ്ടു വർഷം അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി പൂർത്തിയാകുന്നതു വരെയാണ് നിലവിലെ റേറ്റിങ്. തുടർന്ന് വീണ്ടും ഓഡിറ്റ് നടത്തിയാണ് റേറ്റിങ് നൽകുക. ആദ്യ ഘട്ടത്തിൽ ജില്ലയിൽ 50 സ്ഥാപനങ്ങളിലാണ് റേറ്റിങ് ലഭ്യമാക്കാനുള്ള ഓഡിറ്റിങ് നടത്തിയത്. ഓഡിറ്റിങ്ങിനുള്ള ചെലവ് എഫ്എസ്എസ്എഐ വഹിച്ചു. ഇതിൽ എംആർഎ ബേക്കറിയുടെ ചെട്ടിപ്പീടികയിലെ നിർമാണ യൂണിറ്റിനാണ് ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ചത്. 16 സ്ഥാപനങ്ങൾക്ക് ഫോർ സ്റ്റാർ ലഭിച്ചു. 

ADVERTISEMENT

മത്സരബുദ്ധിയോടെ നിലവാരം വർധിപ്പിക്കുമെന്ന് പ്രതീക്ഷ

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഭക്ഷ്യ ഉൽപാദന, വിതരണ സ്ഥാപനങ്ങളുടെ റേറ്റിങ് മനസ്സിലാക്കാവുന്ന വിധത്തിൽ ഭാവിയിൽ എഫ്എസ്എസ്എഐ മൊബൈൽ ആപ് വഴി സംവിധാനമൊരുക്കും. സംസ്ഥാന സർക്കാരും വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വെബ്സൈറ്റ് പരിശോധിച്ച്‌ ഭക്ഷണശാലകൾ തിരഞ്ഞെടുക്കാൻ സാധിക്കും. ഇത് മത്സരബുദ്ധിയോടെ സ്ഥാപനങ്ങൾ റേറ്റിങ് നേടാൻ ശ്രമിക്കാൻ സ്ഥാപനങ്ങൾക്കു പ്രേരണയാകും. സ്വാഭാവികമായും ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉയരും.

ADVERTISEMENT

ഫോർ സ്റ്റാർ റേറ്റിങ് ലഭിച്ച സ്ഥാപനങ്ങൾ

∙ ബേക്ക് സ്റ്റോറി ലൈവ് ബേക്കറി, കണ്ണൂർ ∙ കാസ റാസ റസ്റ്ററന്റ്, പിലാത്തറ ∙ ഗീത റസിഡൻസി, പുതിയതെരു ∙ പാലൂദ പയ്യന്നൂർ ∙ കൃഷ്ണ ബീച്ച് റിസോർട്ട്, പള്ളിയാംമൂല, കണ്ണൂർ ∙ നവരത്ന ഇൻ, തലശ്ശേരി ∙ റാന്തൽ റസ്റ്ററന്റ്, കണ്ണൂർ ∙ ദുനിയാവ് റസ്റ്ററന്റ്, തലശ്ശേരി ∙ പെപ്പർ പാലസ്, തലശ്ശേരി ∙ എംആർഎ ബേക്കറി ആൻഡ് റസ്റ്ററന്റ്, തളിപ്പറമ്പ് ∙ ബ്രോഡ്ബീൻ, കണ്ണൂർ ∙ ആർഎകെ ഫ്രൈഡ് ചിക്കൻ, തളിപ്പറമ്പ് ∙ ബേബി ബേക്കറി, കൂത്തുപറമ്പ് ∙ വിന്റേജ് റസിഡൻസി, കൂത്തുപറമ്പ് ∙ ദ് ഹോട്ടൽ കനോയ്, കണ്ണൂർ ∙ ഗ്രീൻ പ്ലാനറ്റ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ്, മട്ടന്നൂർ