മട്ടന്നൂർ∙ സബ് റജിസ്ട്രാർ ഓഫിസിനു വേണ്ടി നിർമിച്ച കെട്ടിടം പണി പൂർത്തിയായിട്ടും ഉദ്ഘാടനം കാത്തു കഴിയുന്നു. വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു കൊണ്ടിരുന്ന മട്ടന്നൂർ സബ് റജിസ്ട്രാർ ഓഫിസിനു വേണ്ടി സർക്കാർ സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിതുവെങ്കിലും ഉദ്ഘാടനം അനിശ്ചിതമായി നീളുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ സബ് റജിസ്ട്രാർ ഓഫിസിനു വേണ്ടി നിർമിച്ച കെട്ടിടം പണി പൂർത്തിയായിട്ടും ഉദ്ഘാടനം കാത്തു കഴിയുന്നു. വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു കൊണ്ടിരുന്ന മട്ടന്നൂർ സബ് റജിസ്ട്രാർ ഓഫിസിനു വേണ്ടി സർക്കാർ സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിതുവെങ്കിലും ഉദ്ഘാടനം അനിശ്ചിതമായി നീളുകയാണ്. ഇപ്പോഴും വാടക കെട്ടിടത്തിൽ ഞെരുങ്ങി കഴിയുകയാണ്. ഇരിട്ടി റോഡിൽ കോടതിക്കു സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്. സൗകര്യങ്ങൾ പരിമിതമാണ്. 

ആധാരം റജിസ്റ്റർ ചെയ്യാൻ ആളുകൾ കൂട്ടമായി എത്തിയാൽ നിന്നു തിരിയാൻ പോലും സ്ഥലമില്ല. ആധുനിക സൗകര്യങ്ങളോടെ മട്ടന്നൂരിൽ സബ് റജിസ്ട്രാർ ഓഫിസിന് പുതിയ കെട്ടിടം പണിയാനാണ് റജിസ്ട്രേഷൻ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഏതാനും വർഷം മുൻപു തന്നെ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം അനുവദിച്ചിരുന്നു. രണ്ടു നിലകൾ ഉള്ള കെട്ടിടമാണ് ഇവിടെ പണികഴിപ്പിച്ചിട്ടുള്ളത്. അവസാന ഘട്ട പ്രവൃത്തിയുടെ ഫണ്ട് അനുവദിച്ചിട്ടും ഓഫിസ് തുറക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല.  

ADVERTISEMENT

"ആധാരങ്ങൾ റജിസ്റ്റർ ചെയ്യാൻ വരുന്നവർക്ക് ഏറ്റവും സൗകര്യപ്രദമായ വിധത്തിലാണ് മട്ടന്നൂർ സബ് റജിസ്ട്രാർ ഓഫിസിനു വേണ്ടി പുതിയ കെട്ടിടം പണിതത്. സാങ്കേതിക തടസം മാറ്റി എത്രയും വേഗം ഓഫിസ് പ്രവർത്തനം ആരംഭിക്കാൻ നടപടി വേണം." - പി.വിജിത്ത്കുമാർ സെക്രട്ടറി ആധാരമെഴുത്ത് അസോസിയേഷൻ മട്ടന്നൂർ യൂണിറ്റ്