ഇരിട്ടി ∙ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎ ലഹരിമരുന്നുമായി 3 യുവാക്കൾ പിടിയിൽ. 7 ഗ്രാം എംഡിഎംഎയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു. പാവന്നൂർകടവിലെ പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (28), കമ്പിൽ സ്വദേശികളായ എ.ടി.ഹൗസിൽ ശാമിൽ (23), കെവി ഹൗസിൽ ഹാനി അക്താഷ് (28) എന്നിവരെയാണ് ഇരിട്ടി സിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി ∙ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎ ലഹരിമരുന്നുമായി 3 യുവാക്കൾ പിടിയിൽ. 7 ഗ്രാം എംഡിഎംഎയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു. പാവന്നൂർകടവിലെ പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (28), കമ്പിൽ സ്വദേശികളായ എ.ടി.ഹൗസിൽ ശാമിൽ (23), കെവി ഹൗസിൽ ഹാനി അക്താഷ് (28) എന്നിവരെയാണ് ഇരിട്ടി സിഐ കെ.ജെ.ബിനോയിയും റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡിക്കിയിൽ പെട്ടെന്നു ശ്രദ്ധയിൽ പെടാത്ത വിധം കാലിയായ സിഗരറ്റ് പാക്കറ്റിൽ സൂക്ഷിച്ച നിലയൽ ആയിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്.

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിൽ ആവശ്യക്കാർക്ക് നൽകാനായി കൊണ്ടു പോകും വഴിയാണ് സംഘം അറസ്റ്റിലായത് എന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ മട്ടന്നൂർ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കണ്ണൂർ സ്പെഷൽ സബ് ജയിലിലാക്കി. എസ്ഐ പി.വി.ബേബി, സിവിൽ പൊലീസ് ഓഫിസർമാരായ ഷിഹാബുദ്ദീൻ, സുനിൽ ജോസഫ്, കെഎപിയിലെ നിബിൻ ലാൽ, വിഷ്ണുരാജ്, മൃദുൽ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ നിഷാദ്, സജീഷ്, ഷൗക്കത്തലി, അനുപ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT