തലശ്ശേരി ∙ പരീക്ഷാ ഹാളിൽ സഹപാഠിയെ ബ്ലേഡ് കൊണ്ട് അക്രമിച്ചു പരുക്കേൽപ്പിച്ച വിദ്യാർഥിനിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തു. ബുധനാഴ്ച രാവിലെയാണ് പരീക്ഷാ ഹാളിൽ പ്ലസ് വൺ പരീക്ഷ എഴുതുകയായിരുന്ന വിദ്യാർഥിനിയെ മറ്റൊരു വിദ്യാർഥിനി ബ്ലേഡ് കൊണ്ട് കഴുത്തിലും കയ്യിലും മുഖത്തും മുറിവേൽപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി ∙ പരീക്ഷാ ഹാളിൽ സഹപാഠിയെ ബ്ലേഡ് കൊണ്ട് അക്രമിച്ചു പരുക്കേൽപ്പിച്ച വിദ്യാർഥിനിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തു. ബുധനാഴ്ച രാവിലെയാണ് പരീക്ഷാ ഹാളിൽ പ്ലസ് വൺ പരീക്ഷ എഴുതുകയായിരുന്ന വിദ്യാർഥിനിയെ മറ്റൊരു വിദ്യാർഥിനി ബ്ലേഡ് കൊണ്ട് കഴുത്തിലും കയ്യിലും മുഖത്തും മുറിവേൽപ്പിച്ചത്. പരുക്കേറ്റ പെൺകുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു പോയി.

ആക്രമിച്ച കുട്ടിയെ സംഭവത്തിനു ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തടഞ്ഞു നിർത്തി ആയുധം കൊണ്ടു മുറിവേൽപ്പിക്കൽ വകുപ്പും ചേർത്താണ് കേസ്.സംഭവം സംബന്ധിച്ച് പൊലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. കുട്ടികളെ കൗൺസിലിങ് ഉൾപ്പെടെയുള്ള നടപടികൾക്കു വിധേയമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് അധ്യാപകരിൽ നിന്നു മൊഴി എടുത്തു. വിദ്യാർഥികളിൽ നിന്ന് അടുത്ത ദിവസം മൊഴി എടുക്കും.