കണ്ണൂർ ∙ ജില്ലയിൽ ഇന്നലെയും വ്യാപകമായി മഴ ലഭിച്ചു. ഇന്നലെ രാവിലെ 8.30വരെയുള്ള 24 മണിക്കൂറിനിടെ ചെമ്പേരിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 101.5 മില്ലിമീറ്റർ. പെരിങ്ങോം 98.5 മില്ലിമീറ്റർ തളിപ്പറമ്പിൽ 84.2 മില്ലിമീറ്റർ, ഇരിക്കൂറിൽ 82 മില്ലിമീറ്റർ, ആറളത്ത് 78 മില്ലിമീറ്റർ, ചെറുതാഴത്ത് 72 മില്ലിമീറ്റർ,

കണ്ണൂർ ∙ ജില്ലയിൽ ഇന്നലെയും വ്യാപകമായി മഴ ലഭിച്ചു. ഇന്നലെ രാവിലെ 8.30വരെയുള്ള 24 മണിക്കൂറിനിടെ ചെമ്പേരിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 101.5 മില്ലിമീറ്റർ. പെരിങ്ങോം 98.5 മില്ലിമീറ്റർ തളിപ്പറമ്പിൽ 84.2 മില്ലിമീറ്റർ, ഇരിക്കൂറിൽ 82 മില്ലിമീറ്റർ, ആറളത്ത് 78 മില്ലിമീറ്റർ, ചെറുതാഴത്ത് 72 മില്ലിമീറ്റർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജില്ലയിൽ ഇന്നലെയും വ്യാപകമായി മഴ ലഭിച്ചു. ഇന്നലെ രാവിലെ 8.30വരെയുള്ള 24 മണിക്കൂറിനിടെ ചെമ്പേരിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 101.5 മില്ലിമീറ്റർ. പെരിങ്ങോം 98.5 മില്ലിമീറ്റർ തളിപ്പറമ്പിൽ 84.2 മില്ലിമീറ്റർ, ഇരിക്കൂറിൽ 82 മില്ലിമീറ്റർ, ആറളത്ത് 78 മില്ലിമീറ്റർ, ചെറുതാഴത്ത് 72 മില്ലിമീറ്റർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജില്ലയിൽ ഇന്നലെയും വ്യാപകമായി മഴ ലഭിച്ചു. ഇന്നലെ രാവിലെ 8.30വരെയുള്ള 24 മണിക്കൂറിനിടെ ചെമ്പേരിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 101.5 മില്ലിമീറ്റർ. പെരിങ്ങോം 98.5 മില്ലിമീറ്റർ തളിപ്പറമ്പിൽ 84.2 മില്ലിമീറ്റർ, ഇരിക്കൂറിൽ 82 മില്ലിമീറ്റർ, ആറളത്ത് 78 മില്ലിമീറ്റർ, ചെറുതാഴത്ത് 72 മില്ലിമീറ്റർ, തലശ്ശേരി 70.1 മില്ലിമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നതിനാൽ 12 വരെ ജില്ലയിൽ യെലോ അലർട്ട് പുറപ്പെടുവിച്ചതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. പാനൂർ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ വടക്കെ പൊയിലൂരിൽ കനത്ത മഴയെ തുടർന്ന് 2 വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കുനിയിൽ കോട്ടേന്റവിടെ ദേവി, കുനിയിൽ കോട്ടേന്റവിട രാധ എന്നിവരുടെ കുടുംബാംഗങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ദേശീയപാതയിൽ തലശ്ശേരി ജില്ലാ കോടതിക്കു മുൻപിൽ ഓടിക്കൊണ്ടിരുന്ന പിക്–അപ് വാനിനു മുകളിൽ മരം പൊട്ടി വീണു. ഡ്രൈവർക്ക് നിസ്സാര പരുക്കുണ്ട്. അഞ്ചരക്കണ്ടി റജിസ്ട്രാർ ഓഫിസിനു സമീപത്തെ കൂറ്റൻ തണൽമരം കടപുഴകി വീണതിനെത്തുടർന്ന് അഞ്ചരക്കണ്ടിയിൽ നിന്ന് തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലേക്കുള്ള ഗതാഗതം ഒരു മണിക്കൂർ നിലച്ചു. റജിസ്ട്രാർ ഓഫിസിന്റെ മുൻവശത്തെ മതിൽ പൂർണമായും തകർന്നു.കോറോം വില്ലേജിലെ മുക്കൂട് കെ.പി.രാജന്റെ വീട്ടിലെ കിണർ മണ്ണിടിഞ്ഞ് താഴ്ന്നു.കണ്ണവം കൈച്ചേരിയിലെ ഒ.എൻ.സുധീഷ് കുമാറിന്റെ വിട്ടുവളപ്പിലെ കിണറും ഇടിഞ്ഞു താണു.

ADVERTISEMENT

രാവിലെ ഏഴോടെ മോട്ടറിൽ വെള്ളം കയറാത്തതിനാൽ കിണറ്റിനരികിൽ എത്തിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. കിണറ്റിലുണ്ടായിരുന്ന രണ്ടു മോട്ടറുകളും ചെളിയിൽ പൂണ്ട് കിടക്കുകയാണ്. ഇവ എടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.വെള്ളൂർ വില്ലേജ് ഓഫിസിനു മുന്നിൽ തെങ്ങ് വീണ് വൈദ്യുതി ലൈൻ പൊട്ടി. തിരുമേനി വില്ലേജിലെ എയ്യൻകല്ലിൽ കിഴക്കേപുരയിൽ അമ്മിണിയുടെ വീടിനു സമീപത്തെ മൺതിട്ട ഇടിഞ്ഞ് വീടിന്റെ ചുമരിലേക്ക് വീണു.

ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 5 കോടി രൂപയുടെ കൃഷി നാശം

ADVERTISEMENT

കണ്ണൂർ ∙ ഒരാഴ്ചയായി തുടരുന്ന മഴയിൽ ജില്ലയിൽ അഞ്ചു കോടിയോളം രൂപയുടെ കൃഷി നാശം. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 2030 കർഷകരുടെ 77.59 ഹെക്ടറിലാണ് ഒരാഴ്ചയ്ക്കിടെ കൃഷി നാശം സംഭവിച്ചത്. 4.84 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായും കണക്കാക്കുന്നു. ഇരിട്ടി ബ്ലോക്കിലാണ് ഏറ്റവും അധികം നാശനഷ്ടം സംഭവിച്ചത്. ഇവിടെ 555 കർഷകരുടെ 40.76 ഹെക്ടർ കൃഷിയാണ് നശിച്ചത്.  2.0‍2 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തലശ്ശേരി ബ്ലോക്കിൽ 11.48 ഹെക്ടറിലായി 314 കർഷകർക്ക് 54.79 ലക്ഷം രൂപയുടെയും പയ്യന്നൂരിൽ 3.36 ഹെക്ടറിലായി 296 കർഷകർക്ക് 14.33 ലക്ഷം രൂപയുടെ നഷ്ടവും പാനൂരിൽ 4.22 ഹെക്ടറിലായി 172 കർഷകർക്ക് 40.26 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു. ഇരിക്കൂർ ബ്ലോക്കിൽ 215 കർഷകർക്ക് 65.68 ലക്ഷം രൂപയുടെ നഷ്ടവും പേരാവൂരിൽ 80 കർഷകർക്കായി 23.6 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചു. കൂത്തുപറമ്പിൽ 2.08 ഹെക്ടറിലാണ് കൃഷിനാശം. 135 കർഷകർക്ക് 17.55 ലക്ഷം രൂപയുടെ വിളകൾ നശിച്ചു. എടക്കാട്, കണ്ണൂർ, കല്യാശ്ശേരി ബ്ലോക്കുകളിലാണ് താരതമ്യേന കുറഞ്ഞ നഷ്ടം. എടക്കാട് 1.6 ലക്ഷം, കല്യാശ്ശേരി 0.5 ലക്ഷം, കണ്ണൂരിൽ 0.24 ലക്ഷവുമാണ് കൃഷി നാശം.

ADVERTISEMENT

മഴ വൈദ്യുതി വിതരണത്തെ ബാധിച്ചതായി കെഎസ്ഇബി

കണ്ണൂർ∙ കനത്ത മഴയും ഇടയ്ക്കിടെയുള്ള കാറ്റും വൈദ്യുതി വിതരണത്തെ ബാധിച്ചതായി കെഎസ്ഇബി. വിവിധ ഇടങ്ങളിൽ മരക്കമ്പുകളും വൃക്ഷങ്ങളും പൊട്ടി വീണ് ഒട്ടേറെ വൈദ്യുതി കമ്പികളും തൂണുകളും തകർന്നു. ഈ സാഹചര്യത്തിൽ വൈദ്യുതി ലൈൻ പൊട്ടി വീണു ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ മുൻകരുതലുകൾ എടുക്കണമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് ലൈൻ പൊട്ടി വീഴുന്ന സാഹചര്യമുണ്ടായാൽ വെള്ളത്തിലൂടെ വൈദ്യുതി വ്യാപിക്കും.

രാത്രികാലങ്ങളിലാണ് സംഭവിക്കുന്നതെങ്കിൽ ആരുടെയും ശ്രദ്ധയിൽ പെടില്ല. പുറത്തിറങ്ങുമ്പോൾ പ്രത്യേകിച്ച് വെളുപ്പിന് വളരെയധികം ജാഗ്രത പുലർത്തണം. വൈദ്യുതി ലൈൻ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ പരിസരത്തേക്ക് പോകാൻ പാടില്ല. വിവരങ്ങൾ അതത് സമയം സെക്ഷൻ ഓഫിസിൽ അറിയിക്കണമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു. അപകടം മാത്രം റിപ്പോർട്ട് ചെയ്യാനുള്ള എമർജൻസി നമ്പർ– 9496010101

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഇന്നു രാത്രി 11.30 വരെ 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.