കാടാച്ചിറ∙ ഇരിക്കുന്നതും പഠിക്കുന്നതും കളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കിടക്കുന്നതും ഒരേ സ്ഥലത്ത്. കടമ്പൂർ പഞ്ചായത്ത് മൂന്നാം വാർഡ് കോട്ടൂർ ആയിച്ചോത്ത് മുക്ക് അങ്കണവാടിയിലെ പിഞ്ചു കുട്ടികൾക്കാണ് ഈ ദുര്യോഗം. 2007 ലാണ് സ്വകാര്യ വ്യക്തിയുടെ കടമുറിയിൽ അങ്കണവാടി പ്രവർത്തനം ആരംഭിച്ചത്. കുട്ടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടാച്ചിറ∙ ഇരിക്കുന്നതും പഠിക്കുന്നതും കളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കിടക്കുന്നതും ഒരേ സ്ഥലത്ത്. കടമ്പൂർ പഞ്ചായത്ത് മൂന്നാം വാർഡ് കോട്ടൂർ ആയിച്ചോത്ത് മുക്ക് അങ്കണവാടിയിലെ പിഞ്ചു കുട്ടികൾക്കാണ് ഈ ദുര്യോഗം. 2007 ലാണ് സ്വകാര്യ വ്യക്തിയുടെ കടമുറിയിൽ അങ്കണവാടി പ്രവർത്തനം ആരംഭിച്ചത്. കുട്ടികൾ ഇരിക്കുന്ന സ്ഥലത്ത് നിന്നു തന്നെയായിരുന്നു ഗ്യാസ് അടുപ്പ് ഉപയോഗിച്ച് അവർക്ക് വേണ്ട ഭക്ഷണങ്ങളും പാകം ചെയ്തിരുന്നത്.

ഇതിലെ അപകട സാധ്യത മനസ്സിലാക്കിയ കട ഉടമ കടമുറിയോട് അനുബന്ധിച്ച് ഭക്ഷണം പാകം ചെയ്യാനുള്ള ചെറിയ മുറി നിർമിച്ച് കൊടുത്തത് ആശ്വാസമായി. കട മുറിയുടെ ചെറിയ മുറ്റത്താണ് പതിനേഴോളം കുട്ടികൾ കളിക്കേണ്ടത്. ഇത് മനസ്സിലാക്കിയ കെട്ടിട ഉടമ തൊട്ടടുത്തുള്ള തന്റെ വീട്ടു മുറ്റം കുട്ടികൾക്ക് കളിക്കാൻ വിട്ട് കൊടുക്കാറാണ് പതിവ്. അങ്കണവാടി പ്രവർത്തിക്കുന്ന കടമുറിയിൽ നിന്ന് കുട്ടികൾ പുറത്തേക്കിറങ്ങുമ്പോൾ അധ്യാപികയ്ക്കും ആയയ്ക്കും ആധിയാണ്. ചെറിയ മുറ്റം കഴിഞ്ഞാൽ വാഹനങ്ങൾ പോകുന്ന റോഡാണ്.

ADVERTISEMENT

അങ്കണവാടിക്ക് കെട്ടിടം എടുക്കാൻ സ്ഥലം അനുവദിക്കണമെന്ന് ബന്ധപ്പെട്ട പഞ്ചായത്തിലും മറ്റ് അധികൃതരോടും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. സമീപത്ത് പഞ്ചായത്തിന്റെ ഉടമസ്ഥ തയിലുള്ള 23 സെന്റ് സ്ഥലത്ത് നിന്ന് 5 സെന്റ് അങ്കണവാടിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടിയൊന്നും ഇല്ല. പിഞ്ചു കുഞ്ഞുങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.