കൂത്തുപറമ്പ് ∙ കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഉണ്ടായ ചുഴലിക്കാറ്റിൽ മാങ്ങാട്ടിടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. മൂന്നാംപീടികയിലും രാമപുരത്തും ആയിത്തര തേൻപുളിയിലും വട്ടിപ്രത്തുമെല്ലാം കനത്ത നാശമാണ് ഉണ്ടാക്കിയത്. രാത്രി 11.45ന് ഉണ്ടായ ചുഴലിക്കാറ്റ് നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙ കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഉണ്ടായ ചുഴലിക്കാറ്റിൽ മാങ്ങാട്ടിടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. മൂന്നാംപീടികയിലും രാമപുരത്തും ആയിത്തര തേൻപുളിയിലും വട്ടിപ്രത്തുമെല്ലാം കനത്ത നാശമാണ് ഉണ്ടാക്കിയത്. രാത്രി 11.45ന് ഉണ്ടായ ചുഴലിക്കാറ്റ് നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും നാശനഷ്ടം വരുത്തി. വട്ടിപ്രത്ത് കൃഷി നാശമാണ് ഉണ്ടായത്. കാറ്റടിച്ച പ്രദേശങ്ങളിൽ തെങ്ങും കമുകും തേക്കും മാവും പ്ലാവും ഉൾപ്പെടെ മരങ്ങളും വാഴകളും പൊട്ടിയും മറിഞ്ഞ് വീണും നശിച്ചിട്ടുണ്ട്. ആയിത്തര മമ്പറത്തിന് സമീപം തേൻപുളിയിലും വീശിയടിച്ച കാറ്റിൽ ഏതാനും വീടുകൾക്കും കൃഷിയിടത്തിലും നാശനഷ്ടമുണ്ടായി.

ചുഴലികാറ്റിൽ മൂന്നാംപീടിയിലെ ബദരിയ സോ മില്ലിനോട് ചേർന്നുള്ള ഷെഡ്ഡിന്റെ ഓട് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്ന നിലയിൽ.

മൂന്നാംപീടിക ടൗണിലെ കച്ചവട സ്ഥാപനങ്ങൾക്ക് പിറകിലുള്ള നുച്ചിയിൽ നാണിയുടെ വീടിനു മേൽ സമീപത്തെ കെട്ടിടത്തിന്റെ ഷീറ്റ് പാകിയ മേൽക്കൂര വന്ന് പതിച്ച് പൂർണമായും തകർന്നു. വീട്ടിലുള്ളവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കെ.രാഘവന്റെ ഉടമസ്ഥതയിലുള്ള കെ.ആർ ട്രഡേഴ്സിന്റെ മേൽക്കൂരയാണ് ഏതാണ്ട് 150 മീറ്റർ അകലെയുള്ള വീടിന്റെ ഓട് പാകിയ മേൽക്കൂര തകർത്ത് പറമ്പിൽ പറന്ന് വീണത്. സമീപത്തെ ജെ.ബി ബ്രദേഴ്സ് ആൻഡ് കമ്പനിയുടെ ഷെഡിന്റെ ഷീറ്റുകളും കെപിജി റൂഫിങ് സ്ഥാപനത്തിന്റെ കല്ല് കൊണ്ട് കെട്ടിയ മതിലും തകർന്നുവീണു.

ADVERTISEMENT

സമീപത്തെ അറഫാ മൻസിലിൽ ഖദീജയുടെ വീടിന്റെ കടമുറിയുടെ ഷീറ്റും കുറുമ്പുക്കൽ മാപ്പിള എൽപി സ്കൂളിന്റെ മേൽക്കൂരയുടെ ഓടും കടമുറിയുടെ ഷീറ്റുകളും കാറ്റിൽ തകർന്നു. കെ.ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള ബദരിയ സോമില്ലിന്റെ പിൻഭാഗത്ത് മരം ഉരുപ്പടികൾ സൂക്ഷിച്ചിരുന്ന ഓട് മേഞ്ഞ വലിയ ഷെഡ് പൂർണമായും തകർന്നു വീണു. സമീപത്തെ താര ഹൈപ്പർ മാർക്കറ്റ് കെട്ടിടത്തിന് മേൽ തെങ്ങും കൂറ്റൻ മാവും കടപുഴകി വീണ് മേൽക്കൂര തകരുകയും കെട്ടിടത്തിന്റെ മുകളിൽ ഇരുമ്പ് ഷീറ്റ് വിരിച്ച മേൽക്കൂര ഒരു ഭാഗത്തേക്ക് മറിഞ്ഞ് വീഴുകയും ചെയ്തു.

രാമപുരം എൽപി സ്കൂളിന് മുൻവശത്തെ മാറോളി വീട്ടിൽ ടി.പ്രസന്നയുടെ കോൺക്രീറ്റ് വീടിന് മേൽ തേക്ക് മരവും 2 തെങ്ങുകളും മറിഞ്ഞ് വീണു. വീടിന്റെ ഒരു ഭാഗത്തെ ഞാലി പൂർണമായും തകർന്നിട്ടുണ്ട്. തേൻപുളിയിൽ കെ.സുരേഷിന്റെ കോൺക്രീറ്റ് വീടിന് മുകളിൽ തേക്ക് മരം മറിഞ്ഞ് വീണു. എം.ബാലസുബ്രഹ്മണ്യ ത്തിന്റെയും വി.സജീവിന്റെയും വീടിന്റെ മേൽക്കൂരയുടെ റൂഫിങ് ഷീറ്റുകൾ പറന്ന് പോയ നിലയിലാണ്. രാമപുരം റോഡിൽ മരം വീണ് വൈദ്യുത പോസ്റ്റ് തകരുകയും വൈദ്യുതബന്ധം താറുമാറാകുകയും ചെയ്തു.

ADVERTISEMENT

രാമപുരത്തെ സി.കെ.മനോഹരന്റെ ഇരുനില വീടിന്റെ 2 ബെഡ് റൂമിനും കടമുറിക്കും ഉൾപ്പെടെ ഷീറ്റ് പാകിയ ട്രെസ് മേൽക്കൂര കാറ്റിൽ നിലംപൊത്തി. സമീപത്തെ കെ.വത്സന്റെ കാർ ഷെഡും തകർന്നു. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ മാങ്ങാട്ടിടം, കണ്ടംകുന്ന് വില്ലേജ് അധികൃതരും പഞ്ചായത്ത് പ്രസിഡന്റ്‌ പി.സി.ഗംഗാധരനും ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഗംഗാധരനും ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും സന്ദർശിച്ചു.