തളിപ്പറമ്പ് ∙ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകി. മുക്കോല കപ്പിളി പള്ളിക്ക് സമീപം മലിക്കൻ ഇസ്ഹാഖാണ് (34) 11ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 10ന് വൈകിട്ട് വീടിനു സമീപം അവശനിലയിൽ കണ്ടെത്തിയ ഇസ്ഹാഖിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ് ∙ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകി. മുക്കോല കപ്പിളി പള്ളിക്ക് സമീപം മലിക്കൻ ഇസ്ഹാഖാണ് (34) 11ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 10ന് വൈകിട്ട് വീടിനു സമീപം അവശനിലയിൽ കണ്ടെത്തിയ ഇസ്ഹാഖിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സലാമത്ത് നഗറിലെ വാടക വീട്ടിൽ എത്തിച്ചിരുന്നു. തുടർന്ന് ഉറങ്ങാൻ കിടന്ന ഇസ്ഹാഖിനെ പിറ്റേന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണത്തിൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിൽ ക്ഷതമേറ്റ് രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിത്. 10ന് വൈകിട്ട് ഇസ്ഹാഖിനെ കണ്ണൂരിൽ വച്ച് ഒരാൾ മർദിച്ചതായി ആരോപണമുണ്ട്. ഇതിന് ദൃക്സാക്ഷിയായ ആളാണത്രേ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശൻ, എസ്ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പി.കെ.റംസീനയാണ് ഇസ്ഹാഖിന്റെ ഭാര്യ. മകൾ സഹറ ഫാത്തിമ.