തലശ്ശേരി∙ രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കണ്ടു അതിനായി പോരാടി മർദനവും ജയിലും ഏറ്റുവാങ്ങിയ നിരവധി തലശ്ശേരിക്കാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകളിൽ നാട് മറന്നുപോയ പേരാണ് കരിമ്പിൽ അച്ചൂട്ടി. തലശ്ശേരി കടപ്പുറത്ത് ഉപ്പു കുറുക്കി ബ്രിട്ടിഷ് രാജിനെ വെല്ലുവിളിച്ച അച്ചൂട്ടി വിദേശ വസ്ത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കണ്ടു അതിനായി പോരാടി മർദനവും ജയിലും ഏറ്റുവാങ്ങിയ നിരവധി തലശ്ശേരിക്കാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകളിൽ നാട് മറന്നുപോയ പേരാണ് കരിമ്പിൽ അച്ചൂട്ടി. തലശ്ശേരി കടപ്പുറത്ത് ഉപ്പു കുറുക്കി ബ്രിട്ടിഷ് രാജിനെ വെല്ലുവിളിച്ച അച്ചൂട്ടി വിദേശ വസ്ത്ര ബഹിഷ്കരണത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും മുന്നിൽ നിന്ന സാധാരണക്കാരനായ കോൺഗ്രസ് പ്രവർത്തകനാണ്.

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായ എൽഎസ് പ്രഭു, കിനാത്തി നാരായണൻ തുടങ്ങിയ കോൺഗ്രസ്നേ താക്കൾക്കൊപ്പം പോരാടിയ അച്ചൂട്ടി രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷവും സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും ഗാന്ധി ജയന്തിയും പലവിധ പരിപാടികളിലൂടെ മരണം വരെയും ആചരിച്ച ദേശാഭിമാനിയാണ്. ഗാന്ധി തൊപ്പിയും ധരിച്ച് ഇത്തരം ദിവസങ്ങളിൽ സൈക്കിളിൽ‌ ദേശീയ പതാകയും പാറിച്ചു

ADVERTISEMENT

തലശ്ശേരിയുടെ നഗരവഴികളിലൂടെ ദേശാഭിമാന ബോധത്തിന്റെ സന്ദേശം ഉണർത്തി സഞ്ചരിക്കുന്ന അച്ചൂട്ടി മരണം വരെയും തലശ്ശേരി സ്റ്റേഡിയത്തിൽ കുട്ടികളെയും കൂട്ടി വന്നു ദേശീയ പതാക ഉയർത്തുമായിരുന്നു. മാത്രമല്ല കുട്ടികളെ സംഘടിപ്പിച്ച് നഗരത്തിൽ സ്വാതന്ത്ര്യ ദിന ഘോഷയാത്രയ്ക്കും നേതൃത്വം നൽകിയ കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം.

ഗാന്ധിജി രക്തസാക്ഷിത്വം വരിച്ച വിവരം അറിഞ്ഞു ഡൽഹിയിൽ ചെന്ന് ചിതാഭസ്മം എടുത്ത് തലശ്ശേരിയിൽ എത്തിച്ചു അതു നിധി പോലെ സൂക്ഷിക്കുകയും പിന്നീട് സ്വന്തമായി ചെന്ന് ഭാരതപുഴയിൽ നിമഞ്ജനം ചെയ്യുകയും ചെയ്ത കഥ അച്ചൂട്ടിയുടെ മകൾ തലശ്ശേരി ജനറൽ ആശുപത്രി റിട്ട. ഹെഡ് നഴ്സ് കെ. ചന്ദ്രി ഓർത്തെടുത്തു. നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതോടൊപ്പം കുടുംബം പുലർത്താൻ സർക്കസ് കലാകാരനായും പ്രവർത്തിച്ചിരുന്നു.