കൂത്തുപറമ്പ് ∙ ബാങ്കുകളിൽ വ്യാജസ്വർണം പണയപ്പെടുത്തി കോടികൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കടവത്തൂർ സ്വദേശിയായ ഇല്യാസി(28)നെ ബെംഗളുരുവിൽ വച്ചാണ് അന്വേഷണ സംഘത്തിലെ എസ്ഐ സൈഫുള്ള അറസ്റ്റ് ചെയ്ത് കൂത്തുപറമ്പിൽ എത്തിച്ചത്. ചോദ്യം ചെയ്യലിന് ശേഷം കേസന്വേഷണ ചുമതലയുള്ള പൊലീസ് ഇൻസ്പെക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙ ബാങ്കുകളിൽ വ്യാജസ്വർണം പണയപ്പെടുത്തി കോടികൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കടവത്തൂർ സ്വദേശിയായ ഇല്യാസി(28)നെ ബെംഗളുരുവിൽ വച്ചാണ് അന്വേഷണ സംഘത്തിലെ എസ്ഐ സൈഫുള്ള അറസ്റ്റ് ചെയ്ത് കൂത്തുപറമ്പിൽ എത്തിച്ചത്. ചോദ്യം ചെയ്യലിന് ശേഷം കേസന്വേഷണ ചുമതലയുള്ള പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ മൂന്നാം പ്രതിയാണ് ഇല്യാസ്. 

കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി കൂത്തുപറമ്പ് നരവൂരിലെ അഫ്സലിന് പണയം വയ്ക്കാനാവശ്യമായ മുക്കുപണ്ടങ്ങൾ നിർമിച്ച് എത്തിച്ച് കൊടുത്തത് ഇല്യാസാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇല്യാസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ക്യുപിക് എന്ന സ്ഥാപനത്തിന് ഫണ്ട് സമാഹരിക്കാനാണ് വ്യാജ സ്വർണം പണയപ്പെടുത്തി പണം സമ്പാദിക്കുന്നത് എന്നാണ് ബോധ്യ മായിട്ടുള്ളത്. എസ്ഐ സൈഫുള്ളയ്ക്കൊപ്പം സിപിഒമാരായ പ്രശോഭ്, രാജേഷ്, മഹേഷ് എന്നിവരും ചേർന്നാണ് ബെംഗളുരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സമർഥമായ നീക്കത്തിലൂടെ പിടികൂടിയത്.

ADVERTISEMENT

ഓഗസ്റ്റ് 17നാണ് കൂത്തുപറമ്പ് സഹ.അർബൻ ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ കേസിൽ വാഴയിൽ ഹൗസിൽ അഫ്സലിനെയും പടിഞ്ഞാറേന്റവിട പി.ശോഭനയെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ 2 കോടിയിലേറെ രൂപ വിവിധ ബാങ്കുകളിൽ നിന്നായി ഇവർ തട്ടിയെടുത്തതായി ബോധ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സംഘത്തിലെ മുഖ്യ കണ്ണികളെ തേടി അന്വേഷണ സംഘം വല വിരിച്ചത്. ഏതാനും പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന.