കണ്ണൂർ ∙ തലമുറ തന്നെ തകരുന്ന നിലയിലേക്ക് ലഹരിയുടെ ഉപയോഗം മാറിയെന്നും ജാഗ്രത വേണമെന്നും നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. കേരള നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷംസീറിന് ജില്ലാ പഞ്ചായത്ത് നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തലമുറ തന്നെ തകരുന്ന നിലയിലേക്ക് ലഹരിയുടെ ഉപയോഗം മാറിയെന്നും ജാഗ്രത വേണമെന്നും നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. കേരള നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷംസീറിന് ജില്ലാ പഞ്ചായത്ത് നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്ന പരിപാടിയിൽ ഓരോ പൗരനും മുന്നണിപ്പോരാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പട്ടികവർഗ ഗ്രൂപ്പുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന ബാൻഡുകളുടെ വിതരണ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. പായം പഞ്ചായത്തിലെ ധാരാവീസ് കോടമ്പ്ര, ആറളം പഞ്ചായത്തിലെ യങ് സ്റ്റാർ ചെടിക്കുളം, ഉളിക്കൽ പഞ്ചായത്തിലെ ചൈതന്യ പരിക്കുളം, എന്റെ മാട്ര, പയ്യാവൂർ പഞ്ചായത്തിലെ സർവോദയ തുടങ്ങിയ ട്രൂപ്പുകൾക്കാണ് ബാൻഡ് കൈമാറിയത്. ഇവർ ഒരുക്കിയ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് കലക്ടറേറ്റ് പരിസരത്തു നിന്നും ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലേക്ക് സ്പീക്കറെ സ്വീകരിച്ചാനയിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു.

ADVERTISEMENT

എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കലക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.കെ.സുരേഷ് ബാബു, കെ.കെ.രത്‌നകുമാരി, യു.പി.ശോഭ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ഐടിപി പ്രോജക്ട് ഓഫിസർ എസ്.സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എം.കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എം.ശ്രീധരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ.സതീഷ് ബാബു, കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. ഇ.വി.സുധീർ, കേരള എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ലഹരിവിരുദ്ധ പ്രചാരണം: ഉദ്ഘാടനം കതിരൂരിൽ

ADVERTISEMENT

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ 9.30ന് കതിരൂർ ജിവിഎച്ച്എസ്എസിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. രണ്ടായിരത്തിഅഞ്ഞൂറോളം വിദ്യാർഥികൾ ഗാന്ധി ചിത്രം വരയ്ക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്യും.