പരിയാരം ∙ ഗവ. ആയുർവേദ കോളജ് വിദ്യാർഥിനികൾക്കായി പുതുതായി നിർമിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്നു നാലിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. 6.62 കോടി രൂപ ചെലവിട്ടാണ് മൂന്നു നിലയുള്ള ഹോസ്റ്റൽ നിർമിക്കുന്നത്. പണി പൂർത്തിയായ താഴത്തെ നിലയുടെ ഉദ്ഘാടനവും ഒന്നാം നിലയുടെ നിർമാണ ഉദ്ഘാടനവുമാണ് ഇന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിയാരം ∙ ഗവ. ആയുർവേദ കോളജ് വിദ്യാർഥിനികൾക്കായി പുതുതായി നിർമിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്നു നാലിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. 6.62 കോടി രൂപ ചെലവിട്ടാണ് മൂന്നു നിലയുള്ള ഹോസ്റ്റൽ നിർമിക്കുന്നത്. പണി പൂർത്തിയായ താഴത്തെ നിലയുടെ ഉദ്ഘാടനവും ഒന്നാം നിലയുടെ നിർമാണ ഉദ്ഘാടനവുമാണ് ഇന്നു നടക്കുക.

പരിയാരം ഗവ. ആയുർവേദ കോളജിൽ വിവിധ കോഴ്സുകളിൽ പഠനം നടത്തുന്ന 450 പേരിൽ 360 പേരും പെൺകുട്ടികളാണ്. നിലവിലുള്ള ഹോസ്റ്റലിൽ ഇരുന്നൂറിലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ 16 മുറികളാണുള്ളത്. ഇവിടെ അൻപതിലധികം വിദ്യാർഥിനികൾക്ക് താമസിക്കാൻ കഴിയും.

ADVERTISEMENT

മൂന്നു നിലയിൽ ഹോസ്റ്റൽ പണി പൂർത്തിയാവുമ്പോൾ മുഴുവൻ ബിഎഎംഎസ് വിദ്യാർഥിനികൾക്കും താമസിക്കാൻ സാധിക്കും. ചടങ്ങിൽ എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ടി.വി.രാജേഷ്, ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹരികൃഷ്ണൻ തിരുമംഗലത്ത്, കോളജ് പ്രിൻസിപ്പൽ ഡോ. സി.സിന്ധു തുടങ്ങിയവർ പങ്കെടുക്കും.