കൂത്തുപറമ്പ് ∙ ചിത്രകലയെ ജീവനുതുല്യം സ്നേഹിക്കുകയും ചിത്രകല ജീവനോപാധിയാക്കി മാറ്റുകയും ചെയ്ത കലാകാരനാണ് ഇന്നലെ വിടപറഞ്ഞ കൂത്തുപറമ്പ് യുപി സ്കൂളിനു സമീപം ഭവ്യയിൽ ഗോപാൽജി എന്ന ആർട്ടിസ്റ്റ് ഗോപാലകൃഷ്ണൻ. തന്റെ ജീവിതാന്ത്യം വരെയും ചിത്രകലയെ സ്നേഹിക്കുകയും ചിത്രരചനയിൽ സജീവത പുലർത്തുകയും ചെയ്ത അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙ ചിത്രകലയെ ജീവനുതുല്യം സ്നേഹിക്കുകയും ചിത്രകല ജീവനോപാധിയാക്കി മാറ്റുകയും ചെയ്ത കലാകാരനാണ് ഇന്നലെ വിടപറഞ്ഞ കൂത്തുപറമ്പ് യുപി സ്കൂളിനു സമീപം ഭവ്യയിൽ ഗോപാൽജി എന്ന ആർട്ടിസ്റ്റ് ഗോപാലകൃഷ്ണൻ. തന്റെ ജീവിതാന്ത്യം വരെയും ചിത്രകലയെ സ്നേഹിക്കുകയും ചിത്രരചനയിൽ സജീവത പുലർത്തുകയും ചെയ്ത അദ്ദേഹം മരിക്കുന്ന ദിവസവും തന്റെ രചനയിൽ ഏർപ്പെട്ടിരുന്നു. 

തിരുവനന്തപുരം ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ട് കോളജായ സമയത്ത് ആദ്യ ബാച്ച് വിദ്യാർഥിയായി ചേർന്നെങ്കിലും പഠനം പൂർത്തീകരിക്കാതെ മടങ്ങി ഇദ്ദേഹം. വീട്ടുമുറിയിലെ അപൂർണമായ ശ്രീകൃഷ്ണ ചിത്രം തന്റെ ജീവിതത്തിന്റെ അമൂർത്തമായ ഭാവമായി വീട്ടിലെ സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്നു. 

ADVERTISEMENT

പൂഴിയും ഫെവിക്കോളും ചായക്കൂട്ടും ഉപയോഗിച്ചു കൊണ്ടുള്ള പൂഴി ചിത്ര രചനയിൽ പുതിയ പാഠങ്ങൾ രചിച്ച വ്യക്തിത്വമായിരുന്നു ഗോപാലകൃഷ്ണൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. 

കോവിഡ് കാലം പിന്നിട്ടപ്പോൾ കൂത്തുപറമ്പ് പൊലീസ് ഓഫിസിന്റെ മതിലിൽ വരച്ച ചിത്രങ്ങളെല്ലാം ഇദ്ദേഹത്തിന്റെ കരവിരുതു പ്രകടമായ ഉദാഹരണങ്ങളാണ്. തിരുവനന്തപുരത്തും പാലക്കാടും വയനാട്ടിലുമെല്ലാം ഒട്ടേറെ പ്രഗത്ഭ വ്യക്തികളുടെ വീട്ടകങ്ങളിലും റിസോർട്ടുകളിലും മറ്റും ഇദ്ദേഹത്തിന്റെ രചനകൾ ഇപ്പോഴും നിറം മങ്ങാതെ നിലനിൽക്കുന്നു. ഒരു സമയം കാൻസറിന്റെ പിടിയിൽ അകപ്പെട്ട ഗോപാലകൃഷ്ണൻ ചികിത്സയിലൂടെ രോഗമുക്തി നേടി തന്റെ കലാജീവിതത്തിൽ കൂടുതൽ സജീവമായ ഘട്ടത്തിലാണ് അവിചാരിതമായി മരണം എത്തിയത്. 

ADVERTISEMENT

നല്ലൊരു വായനക്കാരനും ആസ്വാദകനുമായിരുന്നു ഗോപാലകൃഷ്ണൻ. സുഹൃദ്സംഗമങ്ങളിൽ കവിത ചൊല്ലിയും സാഹിത്യ ചർച്ചകളിൽ പങ്കെടുത്തും തന്റെ സാഹിത്യാഭിരുചിയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ യാത്രാമൊഴി നൽകാൻ എത്തി. കെ.വി.ഗംഗാധരന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം സ്മരണാഞ്ജലിയർപ്പിച്ചു. പി.എം.മധുസൂദനൻ, എൻ.കെ.ശ്രീനിവാസൻ, പ്രഫ. എ.ടി.മോഹൻ രാജ്, സുരേഷ് കൂത്തുപറമ്പ്, എം.കെ.വിനോദ് കുമാർ, കെ.ധനഞ്ജയൻ, വാർഡ് കൗൺസിലർ ലിജി സജേഷ് എന്നിവർ പ്രസംഗിച്ചു.