പെരുവ ∙ ഏറെ വർഷത്തെ മുറവിളിക്ക് ഒടുവിൽ പെരുവ - കടൽകണ്ടം പാലത്തിന്റെ നിർമാണത്തിന് 2.29 കോടി രൂപയുടെ ഭരണാനുമതി. കോളയാട് പഞ്ചായത്തിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന പെരുവ ആദിവാസി ഊരിനെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന ഏക റോഡ് മാർഗമായിരുന്നു കടൽക്കണ്ടം പാലം. മഴക്കെടുതിയിൽ പാലം തകർന്നതോടെ പട്ടിക വർഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുവ ∙ ഏറെ വർഷത്തെ മുറവിളിക്ക് ഒടുവിൽ പെരുവ - കടൽകണ്ടം പാലത്തിന്റെ നിർമാണത്തിന് 2.29 കോടി രൂപയുടെ ഭരണാനുമതി. കോളയാട് പഞ്ചായത്തിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന പെരുവ ആദിവാസി ഊരിനെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന ഏക റോഡ് മാർഗമായിരുന്നു കടൽക്കണ്ടം പാലം. മഴക്കെടുതിയിൽ പാലം തകർന്നതോടെ പട്ടിക വർഗ വിഭാഗത്തിൽപെട്ട 90 കുടുംബങ്ങൾ വസിക്കുന്ന പെരുവ ആദിവാസി ഊരിന് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. രോഗികളെ പോലും ആശുപത്രിയിലെത്തിക്കാൻ മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല. കടൽക്കണ്ടം നിവാസികളുടെ ദുരിതം മലയാള മനോരമ വാർത്ത നൽകിയിരുന്നു.

പഞ്ചായത്തും ജനപ്രതിനിധികളും വിഷയം നിരന്തരമായി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. ഇതോടെ സ്ഥലം എംഎൽഎ കെ.കെ.ശൈലജ മന്ത്രി കെ.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ സമർപ്പിച്ച 2.29 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് നിലവിൽ ഭരണാനുമതി ലഭിച്ചത്. പാലം യാഥാർഥ്യം ആകുന്നതോടെ പെരുവ നിവാസികളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്. പാലത്തിന്റെ ടെൻഡർ നടപടികൾ ഉൾപ്പെടെ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നിർമാണം പൂർത്തീകരിച്ച് കടൽക്കണ്ടം പാലം നിശ്ചിത സമയത്തിനുള്ളിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ കെ.കെ.ശൈലജ അറിയിച്ചു.