തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിന് പുറത്തെ കവറിങ്ങിനുള്ളിൽ അകപ്പെട്ടുപോയ പൂച്ചക്കുട്ടിക്ക് രക്ഷകരായി യാത്രക്കാരനും അഗ്നിരക്ഷാ സേനയും റെയിൽവേ ജീവനക്കാരും. ഇന്നലെ ഉച്ചയോടെയാണ് ലിഫ്റ്റിന് പുറത്തെ കവറിങ്ങിനകത്ത് നിന്നു പൂച്ചക്കുട്ടിയുടെ നിർത്താതെയുളള കരച്ചിൽ പ്ലാറ്റ്ഫോമിലിരിക്കുകയായിരുന്ന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിന് പുറത്തെ കവറിങ്ങിനുള്ളിൽ അകപ്പെട്ടുപോയ പൂച്ചക്കുട്ടിക്ക് രക്ഷകരായി യാത്രക്കാരനും അഗ്നിരക്ഷാ സേനയും റെയിൽവേ ജീവനക്കാരും. ഇന്നലെ ഉച്ചയോടെയാണ് ലിഫ്റ്റിന് പുറത്തെ കവറിങ്ങിനകത്ത് നിന്നു പൂച്ചക്കുട്ടിയുടെ നിർത്താതെയുളള കരച്ചിൽ പ്ലാറ്റ്ഫോമിലിരിക്കുകയായിരുന്ന, വടകരയിലേക്കു പോകാനെത്തിയ യാത്രക്കാരൻ കേൾക്കുന്നത്. ഉടനെ സ്റ്റേഷൻ മാനേജർ വി.വി. രമേഷിനെ വിവരം ധരിപ്പിച്ചു. 

റെയിൽവേ ജിവനക്കാർ ചെന്നു നോക്കിയെങ്കിലും ലിഫ്റ്റിന്റെ പുറംഭാഗത്തെ തൂണിനും കവറിങ്ങിനും ഇടയിലായിരുന്ന പൂച്ചക്കുട്ടിയെ കണ്ടെത്താനായില്ല. വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചുഅസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ ലിഫ്റ്റിന് പുറത്തെ കവറിങ് കട്ട് ചെയ്തു പൂച്ചക്കുട്ടിയെ പുറത്തെടുത്തു. ഏതാനും ദിവസം പ്രായമുള്ളതായിരുന്നു പൂച്ചക്കുട്ടി. പിന്നീട് പൂച്ചക്കുട്ടിയെ അമ്മപ്പൂച്ചയുടെ അടുത്തേക്കു വിട്ടു.