കണ്ണൂർ∙ നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ‌ 5 കിലോ കഞ്ചാവ് സഹിതം യുവാവ് പിടിയിൽ. ഒഡീഷ സ്വദേശി വികാസ് മല്ലിക്ക് (31) ആണ് പിടിയിലായത്. ഹാൻഡ് ബാഗിൽ സൂക്ഷിച്ച് വിൽപനയ്ക്കായി കൊണ്ടു പോകുന്നതിനിടെ പഴയ ബസ് സ്റ്റാൻഡിൽ വച്ചാണ് പിടികൂടിയത്. രാത്രി പത്തരയോയാണ് സംഭവം. എക്സൈസിന്റെ പതിവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ‌ 5 കിലോ കഞ്ചാവ് സഹിതം യുവാവ് പിടിയിൽ. ഒഡീഷ സ്വദേശി വികാസ് മല്ലിക്ക് (31) ആണ് പിടിയിലായത്. ഹാൻഡ് ബാഗിൽ സൂക്ഷിച്ച് വിൽപനയ്ക്കായി കൊണ്ടു പോകുന്നതിനിടെ പഴയ ബസ് സ്റ്റാൻഡിൽ വച്ചാണ് പിടികൂടിയത്. രാത്രി പത്തരയോയാണ് സംഭവം. എക്സൈസിന്റെ പതിവു പട്രോളിങ്ങിനിടെയാണ് കഞ്ചാവ് വേട്ട. 

ഒഡീഷയിൽ നിന്നും എത്തിച്ചതാണെന്ന് സംശയിക്കുന്നു. വിൽപനക്കാർ‌ക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ രീതി. ബസ് സ്റ്റാൻഡിനു സമീപത്തെ മുറി കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസ് സംഘത്തിനു സൂചന ലഭിച്ചിരുന്നു. 

ADVERTISEMENT

ആയിക്കരയിൽ മത്സ്യ ത്തൊഴിലാളിയായ ഇയാൾ നേരത്തെ എക്സൈസ് സംഘത്തിന്റെ നോട്ടപ്പുള്ളിയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും. എക്സൈസ് റേഞ്ച് ഓഫിസർ സിനു കൊയിലിയൻ, പ്രിവന്റീവ് ഓഫിസർ എം.പി.സർവജ്ഞൻ, ഗ്രേഡ് ഓഫിസർ പി.കെ.ദിനേശ്, സിഇഒമാരായ എം.സജിത്ത്, എൻ.രഞ്ജിത്ത് കുമാർ, കെ.പി.റോഷി, സി.അജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.