കണ്ണൂർ ∙ പിതാവായതിന്റെ പേരിലുള്ള അവധിയെടുത്തതിന് ഹയർസെക്കൻഡറി അധ്യാപകന്റെ ഗ്രേഡ് തടഞ്ഞുവച്ച കണ്ണൂർ റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജീവനക്കാരനെതിരെ അന്വേഷണത്തിനു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പരാതി ശരിയാണെന്നു ബോധ്യപ്പെട്ടാൽ ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പിതാവായതിന്റെ പേരിലുള്ള അവധിയെടുത്തതിന് ഹയർസെക്കൻഡറി അധ്യാപകന്റെ ഗ്രേഡ് തടഞ്ഞുവച്ച കണ്ണൂർ റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജീവനക്കാരനെതിരെ അന്വേഷണത്തിനു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പരാതി ശരിയാണെന്നു ബോധ്യപ്പെട്ടാൽ ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. സ്വീകരിച്ച നടപടികൾ 2 മാസത്തിനകം കമ്മിഷനെ അറിയിക്കണം. 

കണ്ണൂർ റീജനൽ ഓഫിസിലെ ക്ലാർക്ക് തന്റെ ഗ്രേഡിനുള്ള അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയെന്ന തളിപ്പറമ്പ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ടി.ഇ.ഷരീഫിന്റെ പരാതിയിലാണു നടപടി. പരാതിക്കാരൻ പ്രബേഷൻ കാലയളവിൽ പെറ്റേനിറ്റി അവധി എടുത്തതിനാൽ സർക്കാരിൽ നിന്ന് ക്ലിയറൻസ് ലഭിക്കാൻ കാലതാമസമുണ്ടായതാണ് ഗ്രേഡ് അനുവദിക്കാൻ താമസിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.അധ്യാപകൻ അപേക്ഷ നൽകിയത് 2021 ഓഗസ്റ്റിലാണ്. എന്നാൽ സർക്കാരിലേക്കു കത്തെഴുതിയത് 2022 മാർച്ച് 22നാണ്. 2023 ഫെബ്രുവരി 16നു കമ്മിഷൻ സിറ്റിങ്ങിൽ ഹാജരായ പരാതിക്കാരൻ തനിക്ക് പെറ്റേനിറ്റി അവധി സർക്കാർ അനുവദിച്ചതായി പറഞ്ഞു.