പാപ്പിനിശ്ശേരി ∙ ചുവപ്പുനാടയുള്ള സർക്കാർ ഓഫിസ് ഫയൽ ഇനി ആർക്കും ആവശ്യമില്ലേ? ഈ വർഷത്തെ ഓർഡർ ലഭിക്കാത്തതിനാൽ സർക്കാർ ഓഫിസിലേക്കുള്ള പേപ്പർ ഫയൽ ബോർഡുകൾ നിർമിക്കുന്ന പാപ്പിനിശ്ശേരിയിലെ ഖാദി കേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ. സംസ്ഥാനത്ത് പാപ്പിനിശ്ശേരി വെസ്റ്റിലെ ഖാദി കേന്ദ്രത്തിലെ ഹാൻഡ് മെയ്ഡ് പേപ്പർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാപ്പിനിശ്ശേരി ∙ ചുവപ്പുനാടയുള്ള സർക്കാർ ഓഫിസ് ഫയൽ ഇനി ആർക്കും ആവശ്യമില്ലേ? ഈ വർഷത്തെ ഓർഡർ ലഭിക്കാത്തതിനാൽ സർക്കാർ ഓഫിസിലേക്കുള്ള പേപ്പർ ഫയൽ ബോർഡുകൾ നിർമിക്കുന്ന പാപ്പിനിശ്ശേരിയിലെ ഖാദി കേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ. സംസ്ഥാനത്ത് പാപ്പിനിശ്ശേരി വെസ്റ്റിലെ ഖാദി കേന്ദ്രത്തിലെ ഹാൻഡ് മെയ്ഡ് പേപ്പർ യൂണിറ്റിൽ നിന്നാണ് സർക്കാരിലേക്കുള്ള ഫയൽ ബോർഡുകൾ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 3 ലക്ഷം ഫയലുകൾ നിർമിക്കുന്നതിനുള്ള ഓർഡർ ലഭിച്ചിരുന്നു.

ഈ വർഷം സർക്കാർ സ്റ്റേഷനറി വകുപ്പിൽ നിന്നും പുതിയ ഓർഡർ ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ പേപ്പർ യൂണിറ്റിലുള്ള 9 സ്ഥിരം ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയിൽ കഴിയുകയാണ്. ഇതിനിടയിൽ യന്ത്രത്തകരാറും ജോലിയെ ബാധിക്കുന്നു. ഫയൽ ബോർഡുകൾ നിർമിക്കാൻ ടൺകണക്കിന് ലോട്ടറി പേപ്പർ വേസ്റ്റ് നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം പേപ്പർ വേസ്റ്റ് പോലും സ്ഥാപനത്തിനു ലഭിച്ചില്ല. 

ADVERTISEMENT

ഉപയോഗം കുറയുന്നു

തമിഴ്നാട്ടിൽ നിന്നും അസംസ്കൃത വസ്തുക്കൾ എത്തിക്കേണ്ടി വരുന്നതും പേപ്പർ യൂണിറ്റിന്റെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. സർക്കാർ ഓഫിസുകളിലെ ഫയലുകളുടെ നീക്കം കൂടുതലും ഓൺലൈൻ സംവിധാനത്തിലൂടെ ആയതോടെ പേപ്പർ ഫയലുകളുടെ ഉപയോഗം കുറയാനിടയുണ്ട്. പുതിയ ഓർഡർ ലഭിച്ചിട്ടില്ലെങ്കിൽ യൂണിറ്റിന്റെ പ്രവർത്തനം പൂർണമായും തടസ്സപ്പെടുമെന്നാണു തൊഴിലാളികൾ പറയുന്നത്.

ADVERTISEMENT

താൽക്കാലികമായി പേപ്പർ ബാഗ് നിർമിക്കുന്നതിനുള്ള നീക്കം നടന്നിരുന്നു. പേപ്പർ ബാഗ് നിർമാണം പോലെ വൈവിധ്യവൽക്കരണത്തിന്റെ പാതയിലൂടെ ഖാദി പേപ്പർ യൂണിറ്റിനെ നിലനിർത്താനുള്ള നീക്കം നടക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.