സൗജന്യ മണ്ണ് പരിശോധന; കരിമ്പം ജില്ലാ മണ്ണ് പരിശോധനാ ലാബിൽ കർഷകർക്കു സൗജന്യ മണ്ണ് പരിശോധന നടത്താം. കർഷകർ, കർഷക സംഘടനകൾ, സമിതികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയ്ക്കു നേരിട്ടോ കൃഷിഭവൻ മുഖേനയോ മണ്ണ് സാംപിളുകൾ ലാബിലെത്തിക്കാം. 9495756717, 9383472038. പിഎസ്‌സി ഇന്റർവ്യൂ ജില്ലയിൽ പൊതുവിദ്യാഭ്യാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗജന്യ മണ്ണ് പരിശോധന; കരിമ്പം ജില്ലാ മണ്ണ് പരിശോധനാ ലാബിൽ കർഷകർക്കു സൗജന്യ മണ്ണ് പരിശോധന നടത്താം. കർഷകർ, കർഷക സംഘടനകൾ, സമിതികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയ്ക്കു നേരിട്ടോ കൃഷിഭവൻ മുഖേനയോ മണ്ണ് സാംപിളുകൾ ലാബിലെത്തിക്കാം. 9495756717, 9383472038.

പിഎസ്‌സി ഇന്റർവ്യൂ

ADVERTISEMENT

ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം-ഫസ്റ്റ് എൻസിഎ-മുസ്‌ലിം-186/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 6നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തവർക്ക് 7നു ജില്ലാ പിഎസ് സി ഓഫിസിൽ ഇന്റർവ്യൂ നടത്തും. 0497–2700482.

അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആർഡി നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോ ഓപ്പറേഷൻ, ബിഎ ഇംഗ്ലിഷ് വിത്ത് ജേണലിസം, എംഎ സ് സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് കോഴ്സുകളിൽ കോളജ് നേരിട്ട് അഡ്മിഷൻ നടത്തുന്ന സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.ihrdadmissions.org. 0497 2877600, 8547005059,

അധ്യാപക നിയമനം

ADVERTISEMENT

ചെറുകുന്ന് ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി(ഗേൾസ്) സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ(ജൂനിയർ) ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. നാളെ രാവിലെ 10നു സ്‌കൂളിൽ അഭിമുഖം. 0497 2861793.

തോട്ടട ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒൻട്രപ്രനർഷിപ്, പ്ലമിങ് ജനറൽ എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവ്. 2ന് രാവിലെ 10 നു സ്‌കൂൾ ഓഫിസിൽ അഭിമുഖം. ഫോൺ: 9447647340.

നിയമനം നടത്തും

എരഞ്ഞോളി പഞ്ചായത്തിൽ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കും താൽക്കാലികാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവയർ യോഗ്യതയുള്ളവർക്ക് 9ന് 10.30നു പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച. 0490 2352320.

ADVERTISEMENT

ലെവൽക്രോസ് അടച്ചിടും

പള്ളിച്ചാൽ-കാവിൻമുനമ്പ് (ഒതയമ്മാടം) റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 254-ാം നമ്പർ ലെവൽക്രോസ് നാളെ രാവിലെ 9 മുതൽ 6നു രാത്രി 11 വരെയും തളിപ്പറമ്പ്- കണ്ണപുരം (കോൺവെന്റ്) റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 253-ാം നമ്പർ ലെവൽക്രോസ് 4ന് രാവിലെ 9 മുതൽ 8ന് രാത്രി 11 വരെയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

അപേക്ഷ സമർപ്പിക്കണം

കണ്ണൂർ എസ്എൻ കോളജിൽ 2023-24 ഒന്നാം വർഷ ഡിഗ്രി സ്പോർട്സ് ക്വോട്ട പ്രവേശനം തേടുന്ന കായികതാരങ്ങൾ കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും കണ്ണൂർ സർവകലാശാലയിൽ ഓൺലൈ൯ റജിസ്റ്റർ ചെയ്ത പകർപ്പ് സഹിതം അപേക്ഷ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ സമർപ്പിക്കണം. 9074169944.